ഉത്തര്‍പ്രദേശിലെ ഉന്നാവൊയില്‍ വീണ്ടും പീഡനം; പതിനാലുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു

ഉത്തര്‍പ്രദേശിലെ ഉന്നാവൊയില്‍ വീണ്ടും പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്തു. ബുലന്ദ്‌ഷെഹറിലാണ് 14കാരിയെയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അക്രമികള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു. സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മൂന്ന് പേര്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല. ഡിസംബര്‍ മൂന്നിനാണ് കൂട്ടബലാത്സംഗം നടന്നത്.

അതേസമയം ഇന്ന് രാവിലെ ഉന്നാവില്‍ തന്നെ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം പീഡന പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികള്‍ തീവെച്ച് കൊലപ്പെടുത്തിയ ഉന്നാവൊ പെണ്‍കുട്ടിയുടെ മരണ വാര്‍ത്തയ്ക്ക് പിന്നാലയാണ് രാജ്യത്തെ നടുക്കുന്ന ഇത്തരം വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

ഈ സംഭവങ്ങള്‍ക്ക് പുറമെ ബിഹാറില്‍ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന വാര്‍ത്തയും ഇന്ന് പുറത്തുവന്നു. സംഭവത്തില്‍ ടെംപോ ഡ്രൈവറായ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. അതേസമയം ഇത്തരം വാര്‍ത്തകളെ രാഷ്ട്രീയവത്കരിക്കരുതെന്ന ആവശ്യവുമായി ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി രംഗത്തെത്തി.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ