രാജ്യ താല്‍പര്യത്തിന് വിരുദ്ധം, ചൈനീസ് ടെലികോം കമ്പനികള്‍ക്കും, അവയുടെ ഫണ്ടിംഗുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കും പിടിവീഴുന്നു

ന്യുസ് ക്‌ളിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടലിനെതിരെയുള്ള അന്വേഷണവും, എഡിറ്റര്‍ ചീഫ് പ്രബീര്‍ പുരകായസ്ഥയുടെയും അറസ്റ്റും ചെന്നെത്തുന്നത് ഇന്ത്യയിലെ ചൈനിസ് ടെലികോം ഭിമന്‍മാരുടെയും അവര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളിലേക്കും. ഇന്ത്യയിലെ ചൈനീസ് ടെലികോം ഭീമന്‍മ്മാരെയും അവര്‍ ഫണ്ടു ചെയ്യുന്ന സ്റ്റാര്‍ട്ടപ്പുകളെയും പൂട്ടുക എന്ന ദൃഡനിശ്ചയത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു നീങ്ങുന്നതെന്ന് സൂചനകളുണ്ട്.

ചൈനീസ് ടെലികോം കമ്പിനികളായ സിയോമി, (XIAOMI ) വിവോ ( VIVO) തുടങ്ങിയവ ഇന്ത്യയില്‍ വ്യാപകമായ നിക്ഷേപത്തിന് പദ്ധതിയിട്ടിരുന്നു. ചൈനീസ് സ്റ്റാര്‍ട്ടപ്പുകളിലൂടെയാണ് ഇത്തരം നിക്ഷേപങ്ങള്‍ അവര്‍ ലക്ഷ്യമിട്ടത്. ന്യൂസ് ക്‌ളിക്കിനെതിരെയുള്ള അന്വേഷണത്തിനില്‍ ഈ പോര്‍ട്ടിലും ചൈനീസ് കമ്പനികളുമായി നടത്തിയ പണമിടപാടിലേക്കും അന്വേഷണ ഏജന്‍സികളുടെ കണ്ണുകള്‍ നീണ്ടത്. ഈ രണ്ടുകമ്പനികളും നിരവധി ഷെല്‍കമ്പനികളിലൂടെ ഇന്ത്യയില്‍ ഫണ്ടുകള്‍ ചിലവഴിച്ചുവെന്നും ഇതെല്ലാം ഇന്ത്യയുടെ പരമാധികാരത്തെയും അഖണ്ഡതയെയും ചോദ്യം ചെയ്യുന്നതാണെന്നുമാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

ചൈനീസ് ഫണ്ടിംഗുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ രാജ്യത്തിന്റെ സുരക്ഷ്‌ക്ക് അപടകടമാണെന്നാണ് കേന്ദ്ര രഹസ്യന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. 7500 കോടി രൂപയുടെ പദ്ധതികളാണ് വിവോ ഇന്ത്യയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നത്. ഇതില്‍ 2500 കോടിയുടെ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഷെയര്‍ചാറ്റ്, ക്രെഡിറ്റ് ബി, സെസ്റ്റ് മണി തുടങ്ങിയ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ സിയോമിക്ക് വലിയ നിക്ഷേപങ്ങളുണ്ട്.

ചൈനീസ് ടെലികോം കമ്പനികള്‍ക്കും അവകര്‍ നിക്ഷേപം നടത്തുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കും വിലങ്ങിടാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാരും അന്വേഷണ ഏജന്‍സികളും നീങ്ങുന്നത്. നേരത്തെ 12000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകള്‍ നിരോധിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍