പിണറായി വിജയനടക്കം പ്രായപരിധി ഇളവ് രണ്ടുപേർക്ക്; സിപിഎമ്മിന് 10 അംഗ പിബിയിൽ എട്ട് പുതുമുഖങ്ങൾ

മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഒഴികെ 75 വയസ് പിന്നിട്ട നേതാക്കൾ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി. മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പിബി കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി, ബൃന്ദാ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണൻ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയിൽ നിന്ന് ഒഴിവാക്കിയത്.

പി കെ ശ്രീമതി സിപിഎം കേന്ദ്രകമ്മിറ്റിയിൽ തുടരും. ബൃന്ദാ കാരാട്ടും പ്രകാശ് കാരാട്ടും സിസിയിലെ ക്ഷണിതാക്കൾ ആകും. എസ് രാമചന്ദ്രൻ പിള്ലയും മണിക് സർക്കാരും കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാക്കൾ ആകും. ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിസാൻ സഭ ജനറൽ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആർ അരുൺ കുമാറും അടക്കം എട്ട് പുതുമുഖങ്ങൾ പി ബിയിലെത്തി. അരുൺ കുമാർ ആന്ധ്രയിൽ നിന്നുള നേതാവാണ്.

വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തിൽ യു വാസുകിയും മറിയം ധാവ്ളെയും പോളിറ്റ് ബ്യൂറോയിലെത്തി. തമിഴ്നാട്ടിൽ നിന്നുള്ല കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമാണ് യു വാസുകി. മഹാരാഷ്ട്രയിൽ നിന്നുള്ല കേന്ദ്ര കമ്മിറ്റി അംഗമായ മറിയം, മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയുമാണ്. കെ ബാലകൃഷ്ണൻ (തമിഴ്‌നാട്), അമ്രാറാം (രാജസ്ഥാൻ), ജിതേന്ദ്ര ചൗധരി (ത്രിപുര), ശ്രീദിപ് ഭട്ടാചര്യ (ബംഗാൾ) എന്നിവർ മറ്റ് പുതിയ പി ബി അംഗങ്ങൾ.

Latest Stories

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ജയത്തിലെ ക്രമക്കേട്, ഫഡ്‌നാവിസിനെ വിളിപ്പിച്ച് കോടതി; എളുപ്പത്തില്‍ ഊരിപ്പോരുമോ മുഖ്യമന്ത്രി ഫഡ്‌നാവിസ്?

യുഎഇക്കെതിരായ സുഡാന്റെ വംശഹത്യ കേസ്; അന്താരഷ്ട്ര നീതിന്യായ കോടതി പരിഗണിക്കുന്നു

IPL 2025: നിങ്ങള്‍ ആഘോഷിച്ചോടാ പിള്ളേരെ, ഐപിഎലില്‍ താരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത, സെലിബ്രേഷനുകള്‍ക്ക് ഫൈന്‍ നല്‍കുന്നത് മയപ്പെടുത്താന്‍ ബിസിസിഐ

മുനമ്പത്തേത് വഖഫ് ഭൂമിയല്ല; വഖഫ് നിയമഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാരിനെ അനുകൂലിച്ച് കാസ സുപ്രീം കോടതിയില്‍; കേരളത്തില്‍ നിന്ന് നിയമത്തെ അനുകൂലിച്ച് ആദ്യ സംഘടന

ഹോണ്ടയുടെ 'ഉരുക്ക്' കണ്ണടച്ച് വാങ്ങാം! ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ തൂക്കി എലവേറ്റ്

പൊന്നിൽ പൊള്ളി കേരളം ! വില ഇന്നും മുകളിലേക്ക്..

CSK UPDATES: ചെന്നൈയുടെ കളി ഇനി തീപാറും, വെടിക്കെട്ട് ബാറ്ററെ ടീമിലെത്തിച്ച് സിഎസ്‌കെ, ആരാധകര്‍ ആവേശത്തില്‍

സഹാറ മേഖലയിലെ മൊറോക്കോയുടെ സ്വയംഭരണ പദ്ധതി; സ്പെയിൻ പിന്തുണ പുതുക്കുന്നുവെന്ന് മൊറോക്കോ

ശനിയാഴ്ച 10 മണിക്ക് ഇങ്ങ് എത്തിയേക്കണം; ഷൈനിന് വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ പൊലീസ്

ഈ ഒരു ഒറ്റ ഗുളിക മതി, ജീവിതം മാറി മറിയാന്‍; അമിത വണ്ണത്തിനും ടൈപ്പ് ടു പ്രമേഹത്തിനും ഒരൊറ്റ ഗുളികയില്‍ പരിഹാരം; എലി ലില്ലിയുടെ ഗുളിക ഇന്ത്യയിലെത്തുന്നു