അഗ്നിപഥ്; കരസേന റിക്രൂട്ട്‌മെന്‌റ് നടപടികള്‍ ഇന്ന് തുടങ്ങും, അതീവ ജാഗ്രതയില്‍ സംസ്ഥാനങ്ങള്‍, 491 ട്രെയിനുകള്‍ റദ്ദാക്കി

അഗ്നിപഥ് പദ്ധതിയ്‌ക്കെതിരെ പ്രതിഷേധം തുടരുന്ന ഒരു വിഭാഗം ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് വിവിധ പാര്‍ട്ടികള്‍ പിന്തുണ പ്രഖ്യാപിച്ചതോടെ അതീവ ജാഗ്രതയിലാണ് സംസ്ഥാനങ്ങള്‍ RJD, HAM, VIP തുടങ്ങിയ പാര്‍ട്ടികളാണ് ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതേത്തുടര്‍ന്ന് ഹരിയാന, പഞ്ചാബ്, , ജാര്‍ഖണ്ഡ്, യുപി സംസ്ഥാനങ്ങള്‍ സുരക്ഷ ശക്തമാക്കി. യുപി ഗൗതംബുദ്ധ നഗറില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.ജാര്‍ഖണ്ഡില്‍ വിദ്യാലയങ്ങള്‍ക്ക് അവധി നല്‍കി. 9, 11 ക്ലാസ്സുകളിലെ പരീക്ഷകള്‍ മാറ്റിവച്ചു.

പഞ്ചാബില്‍ സാമൂഹ മാധ്യമങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ഹരിയാനയില്‍ 2,000-ത്തിലധികം പോലീസുകാരെ കൂടുതലായി വിന്യസിച്ചു. ഡല്‍ഹി ജന്തര്‍ മന്ദിറിലിന് എഎപിയും അനുകൂല സംഘടനകളും പ്രതിഷേധ പരിപാടി സംഘടിപ്പിക്കും.

ഒട്ടേറെ പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. 491 ട്രെയിനുകള്‍ റദ്ദാക്കി. അതേസമയം ആഗസ്റ്റ് മുതല്‍ ഒക്ടോബര്‍ വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി അഗ്നിപഥിന്റെ റിക്രൂട്ട് മെന്റ് റാലികള്‍ സംഘടിപ്പിക്കും.

ആദ്യബാച്ചിന്റെ നിയമനത്തിനായി കരസേന കരട്് വിജ്ഞാപനം പുറപ്പെടുവിക്കും. 40000 പേരുടെ നിയമനത്തിനാണ് വിജ്ഞാപനം ഇറക്കുക. ആദ്യബാച്ച് ഡിസംബറിലും രണ്ടാം ബാച്ച് ഫെബ്രുവരിയിലും പരിശീലനം തുടങ്ങുമെന്നാണ് കരസേന അറിയിച്ചിരിക്കുന്നത്. വ്യോമസേന വെളളിയാഴ്ചയും നാവിക സേന ശനിയാഴ്ചയും നിയമനനടപടികള്‍ തുടങ്ങും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം