ഹ്രസ്വകാല സായുധസേന നിമയനത്തിനായുള്ള അഗ്‍നിപഥ് പദ്ധതിക്കെതിരെ ഉത്തരേന്ത്യയിൽ പ്രതിഷേധം കനക്കുന്നു. ബിഹാറിലും ഡൽഹിയിലും യു.പിയിലും അടക്കം പ്രതിഷേധം തുടരുകയാണ്. കേരളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് പുറപ്പെട്ട നിസാമുദിൻ എക്സ്പ്രസ് ഗ്വാളിയാറിൽ വെച്ച് ആക്രമിക്കപ്പെട്ടു. നിരവധി യാത്രക്കാർക്ക് പരിക്കേറ്റു.
ബിഹാറിൽ മൂന്ന് ട്രെയിനുകൾക്ക് തീവച്ചു. സരൻ ജില്ലയിൽ പാസഞ്ചർ ട്രെയ്നിന് തീയിട്ടു. ബിഹാറിലെ നവാഡയിൽ ബിജെപി എം.എൽ.എയുടെ വാഹനംതകർത്തു. 22 ട്രെയിനുകൾ റദ്ദാക്കി, 5 ട്രെയിനുകൾ നിർത്തിയിട്ടു. റെയിൽ പാളങ്ങളും റോഡുകളും പ്രതിഷേധക്കാർ ഉപരോധിച്ചു.
ഭഗൽപൂർ, അർവൽ, ബുക്സർ, ഗയ, മുൻഗർ, നവഡ, സഹർസ, സിവാൻ, ഔറഗബാദ് എന്നീ ജില്ലകളിലും സംഘർഷം ഉണ്ടായി. അഗ്നിപഥ് പദ്ധതിപ്രകാരം അഗ്നിവീര്‍ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കെ സ്ഥിരം നിയമനം ലഭിക്കു.
നാല് വർഷത്തേക്ക് മാത്രം സൈന്യത്തിന്റെ ഭാഗമാക്കുന്ന പദ്ധതി ഉദ്യേഗാർത്ഥികളുടെ തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.