എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. നിതീഷ് കുമാറുമായി സഖ്യമുണ്ടാക്കിയപ്പോള്‍ ബിഹാറില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു.
പകരം ജനതാദള്‍ യുണൈറ്റഡിന് കേന്ദ്രമന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം നല്‍കുമെന്നാണ് അന്നു പറഞ്ഞിരുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനാണ് നിതീഷ് ഡല്‍ഹിയില്‍ എത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ നിതീഷിന്റെത് സ്വകാര്യ സന്ദര്‍ശനമാണ് എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പ്രതികരിച്ചിട്ടുള്ളത്. പ്രധാനമന്ത്രിക്കു പുറമെ പ്രമുഖ ബിജെപി നേതാക്കളുമായുംഅദ്ദേഹം കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ബിഹാറിന് പ്രത്യേക പദവിയും പ്രത്യേക പാക്കേജും അനുവദിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫിനാന്‍സ് കമ്മീഷന്‍ പട്‌ന സന്ദര്‍ശിക്കാനിരിക്കെയാണ് നിതീഷിന്റെ ഡല്‍ഹി സന്ദര്‍ശമെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.