ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍- ഡീസല്‍ വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തെയ്യാറെടുക്കുന്നതായി സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന് 10 രൂപവരെ കുറവുണ്ടായേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. രാജ്യാന്തര വിപിണിയില്‍ ക്രൂഡോയിലിന്റെ വില കുറഞ്ഞു നില്‍ക്കുന്നത് കൂടി കണക്കിലെടുത്താണ് പെട്രോള്‍ ഡീസല്‍ വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
ഇതിന് മുമ്പ് 2022 മെയ് മാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യുട്ടി യഥാക്രമം 8 രൂപയും 6 രൂപയും ആയികുറച്ചിരുന്നു. ലോകത്തെങ്ങും എണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കൂടിയാണ് രാജ്യത്ത് ഇന്ധന വില കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തിരുമാനമെടുക്കുന്നത്.
ഏപ്രില്‍ മാസത്തിലും മെയ് ആദ്യത്തിലുമായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ആ സമയത്ത് വിലക്കറ്റയറ്റം പിടിച്ചു നിര്‍ത്തേണ്ടത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം അനിവാര്യമായ സംഗതിയാണ്.