ഇനി പരീക്ഷ പേപ്പറിന് മാര്‍ക്കിടുന്നതും എഐ; തീരുമാനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

എല്ലാ മേഖലകളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇന്ന് നിലവിലുള്ള 30 ശതമാനത്തോളം തൊഴില്‍ മേഖലകള്‍ എഐയുടെ കടന്നുകയറ്റത്തോടെ ഭാവിയില്‍ ഇല്ലാതാകുമെന്ന് വിലയിരുത്തലുണ്ട്. പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയത്തിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ആശ്രയിക്കാനൊരുങ്ങുകയാണ് തമിഴ്‌നാട്.

സര്‍വ്വകലാശാലകളിലെ ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തിനാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കാനൊരുങ്ങുന്നത്. സമയലാഭം, കൃത്യത എന്നിവ ലക്ഷ്യമിട്ടാണ് തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തുന്നതിന് പകരം എഐയുടെ സഹായത്തോടെ മൂല്യനിര്‍ണയം നടത്താനുതകുന്ന സോഫ്റ്റ്‌വെയര്‍ ഇതിനായി ഉപയോഗിക്കും.

ഉത്തരക്കടലാസുകള്‍ സ്‌കാന്‍ ചെയ്ത് സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെ മൂല്യനിര്‍ണയം നടത്താനാണ് പദ്ധതി. അധ്യാപകരേക്കാള്‍ കൃത്യതയോടെ മൂല്യനിര്‍ണയം നടത്താനാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രതീക്ഷിക്കുന്നത്. മാര്‍ക്കിന് ഗ്രേഡ് നല്‍കുന്നതും ഇവ കണക്കാക്കുന്ന രീതിയിലും കൂടുതല്‍ കൃത്യതയുണ്ടാകുമെന്നാണ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ