അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റോടെ അധികാരത്തില്‍ വരും; എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കും; തന്ത്രങ്ങളുമായി അണ്ണാ ഡിഎംകെ

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ 200 സീറ്റുനേടി അധികാരത്തിലെത്തുമെന്ന് ജനറല്‍സെക്രട്ടറി എടപ്പാടി പളനിസ്വാമി. 200 സീറ്റാണ് ഡി.എം.കെ. സ്വപ്നം കാണുന്നത്. എന്നാല്‍ ഡി.എം.കെ.യല്ല, അണ്ണാ ഡി.എം.കെ.യായിരിക്കും 200 സീറ്റുനേടി അധികാരത്തിലെത്താന്‍ പോകുന്നതെന്നും അദേഹം പറഞ്ഞു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെ ഡിഎംകെയുടെ കുടുംബവാഴ്ചയ്ക്ക് അവസാനിക്കും

കേന്ദ്രസര്‍ക്കാര്‍ നിയമങ്ങള്‍ക്ക് ഹിന്ദിക്ക് പകരം ഇംഗ്ലീഷില്‍ പേരിടണമെന്ന് ആവശ്യപ്പെട്ടും അണ്ണാ ഡി.എം.കെ. ജനറല്‍ കൗണ്‍സില്‍യോഗം പ്രമേയം പാസാക്കി. തമിഴ്നാടിന് അര്‍ഹതപ്പെട്ട നികുതിവിഹിതം നല്‍കണമെന്നും വിദ്യാഭ്യാസം സംസ്ഥാന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നും പ്രമേയങ്ങളിലൂടെ ആവശ്യപ്പെട്ടു.

മധുരയില്‍ ടങ്സ്റ്റണ്‍ ഖനനം ആരംഭിക്കാനുള്ള പദ്ധതി ഉപേക്ഷിക്കുക, തിരുക്കുറല്‍ ദേശീയഗ്രന്ഥമായി പ്രഖ്യാപിക്കുക, മദ്രാസ് ഹൈക്കോടതിയില്‍ തമിഴ് വ്യവഹാരഭാഷയാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും പ്രമേയങ്ങള്‍ പാസാക്കി.

Read more

ദീര്‍ഘകാലമായി ജയിലില്‍ കഴിയുന്ന മുസ്ലിം തടവുകാരെ വിട്ടയക്കാത്തതിലും പ്രതിഷേധിച്ചു. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച് വീണ്ടും എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കുമെന്ന പ്രമേയവും പാസാക്കി.