രാജ്യത്തെ ഏഴു നഗരങ്ങളിലേക്ക് പറക്കാന്‍ കേവലം 99 രൂപ മതി, കിടിലന്‍ ഓഫറുമായി എയര്‍ ഏഷ്യ

രാജ്യത്തെ ഏഴു നഗരങ്ങളിലേക്ക് പറക്കാന്‍ കേവലം 99 രൂപ മതി. എയര്‍ ഏഷ്യയാണ് തങ്ങളുടെ അടിസ്ഥാന നിരക്കയായ 99 രൂപയില്‍ വിമാന യാത്ര നടത്താനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ചയാണ് ഇക്കാര്യം കമ്പനി അധികൃതര്‍ അറിയിച്ചത്.

ഇന്നു മുതല്‍ ഓഫര്‍ അനുസരിച്ചുള്ള ബുക്കിംഗിനുള്ള അവസരമുണ്ടായിരിക്കും. 21 വരെയാണ് ഓഫര്‍. ജനുവരി 15 മുതല്‍ ജൂലൈ 31 വരെ ഓഫര്‍ ലഭ്യമാണ്. ബംഗലൂരു, ഹൈദരാബാദ്, കൊച്ചി, കൊല്‍ക്കൊത്ത, ന്യൂഡല്‍ഹി, പുനെ, റാഞ്ചി എന്നീ ഏഴു നഗരങ്ങളിലേക്ക് ഈ ഓഫറിലൂടെ പറക്കാം.

ഇതു കൂടാതെ ഏഷ്യ-പസഫിക് മേഖലയിലുള്ള പത്തു രാജ്യങ്ങളിലെ പ്രശസ്തമായ നഗരങ്ങളിലേക്ക് പറക്കാനും പുതിയ ഓഫര്‍ കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 1,499 രൂപ അടിസ്ഥാന നിരക്കിലാണ് ഈ ഓഫര്‍. ഓക്ലാന്‍ഡ്, ബാലി, ബാങ്കോക്ക്, ക്വാലാലംപുര്‍, മെല്‍ബണ്‍, സിംഗപ്പൂര്‍, സിഡ്നി എന്ന നഗരങ്ങളെ ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ ഏഷ്യ ബെര്‍ഹാദ്, തായ് എയര്‍ ഏഷ്യ, എയര്‍ ഏഷ്യ എക്സ്, ഇന്തോനീഷ്യ എയര്‍ഏഷ്യ എക്സ എന്നീ വിമാന സര്‍വീസുകലിലും ഈ ഓഫര്‍ ലഭ്യമാണ്. ഇന്ത്യയിലെ 16 നഗരങ്ങളില്‍ വിമാന സര്‍വീസുള്ള പ്രമുഖ എയര്‍ലൈന്‍സാണ് എയര്‍ ഏഷ്യ.