29,203 രൂപയുടെ യാത്രാ വൗച്ചറും ക്ഷമാപണവും; 30 മണിക്കൂര്‍ വൈകിയതിന് യാത്രക്കാർക്ക് എയർഇന്ത്യയുടെ നഷ്ടപരിഹാരം

സാങ്കേതിക തകരാര്‍മൂലം 30 മണിക്കൂര്‍ വൈകിയ ഡല്‍ഹി- സാന്‍ഫ്രാന്‍സിസ്‌കോ വിമാനത്തിലെ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നൽകി എയർ ഇന്ത്യ. 350 യുഎസ് ഡോളറിന്റെ (29,203 രൂപ) യാത്രാ വൗച്ചര്‍ ആണ് നൽകിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30ന് പോവേണ്ടിയിരുന്ന വിമാനം വെള്ളിയാഴ്ച രാത്രി 9.55നാണ് സാന്‍ഫ്രാന്‍സിസ്‌കോയിലേക്ക് പറന്നത്. 199 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

Read more

വൗച്ചര്‍ പിന്നീടുള്ള എയര്‍ ഇന്ത്യ യാത്രകള്‍ക്ക് ഉപയോഗിക്കാം. യാത്രചെയ്യാത്തവര്‍ക്ക് ഇത് പണമായി ഉപയോഗിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. യാത്രക്കാരോട് എയര്‍ലൈന്‍ അധികൃതര്‍ ക്ഷമാപണവും നടത്തി.