തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കമ്പനി. അപ്രതീക്ഷിതമായി കൂട്ടത്തോടെ സിക്ക് ലീവെടുത്തവര്‍ക്ക് കമ്പനി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ജീവനക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ 90ല്‍ അധികം സര്‍വീസുകള്‍ കമ്പനിയ്ക്ക് റദ്ദാക്കേണ്ടി വന്നിരുന്നു.
300ഓളം ജീവനക്കാരാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത അവധിയെടുത്ത് പ്രതിഷേധിച്ചത്. കേരള സെക്ടറില്‍ ആറ് ജീവനക്കാര്‍ക്കാണ് കമ്പനി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ജീവനക്കാര്‍ അവധിയെടുത്ത് പ്രതിഷേധിച്ചത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. നൂറിലേറെ പേരുടെ അവധിയ്ക്ക് പിന്നില്‍ കൂട്ടായ തീരുമാനമാണെന്ന് കമ്പനി നോട്ടീസിലൂടെ അറിയിച്ചു.
Read more
ഇന്ന് വൈകുന്നേരം 4ന് കമ്പനിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. പ്രതിഷേധ സമരത്തിന് പിന്നാലെ കണ്ണൂരില്‍ ഇന്ന് നാല് സര്‍വീസുകള്‍ റദ്ദാക്കി. ഇതിനുപുറമേ കരിപ്പൂരിലും തിരുവനന്തപുരത്തും എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല.