എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരം; പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി കമ്പനി; വൈകുന്നേരം 4ന് ചര്‍ച്ച

തൊഴില്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കമ്പനി. അപ്രതീക്ഷിതമായി കൂട്ടത്തോടെ സിക്ക് ലീവെടുത്തവര്‍ക്ക് കമ്പനി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. ജീവനക്കാരുടെ പ്രതിഷേധത്തിന് പിന്നാലെ 90ല്‍ അധികം സര്‍വീസുകള്‍ കമ്പനിയ്ക്ക് റദ്ദാക്കേണ്ടി വന്നിരുന്നു.

300ഓളം ജീവനക്കാരാണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത അവധിയെടുത്ത് പ്രതിഷേധിച്ചത്. കേരള സെക്ടറില്‍ ആറ് ജീവനക്കാര്‍ക്കാണ് കമ്പനി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്. ജീവനക്കാര്‍ അവധിയെടുത്ത് പ്രതിഷേധിച്ചത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. നൂറിലേറെ പേരുടെ അവധിയ്ക്ക് പിന്നില്‍ കൂട്ടായ തീരുമാനമാണെന്ന് കമ്പനി നോട്ടീസിലൂടെ അറിയിച്ചു.

ഇന്ന് വൈകുന്നേരം 4ന് കമ്പനിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കും. പ്രതിഷേധ സമരത്തിന് പിന്നാലെ കണ്ണൂരില്‍ ഇന്ന് നാല് സര്‍വീസുകള്‍ റദ്ദാക്കി. ഇതിനുപുറമേ കരിപ്പൂരിലും തിരുവനന്തപുരത്തും എയര്‍ ഇന്ത്യ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്. അതേസമയം നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടില്ല.

Latest Stories

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം