സല്‍മാന്‍ ഖാനെ വധിക്കാന്‍ എകെ 47നും എം16നും; ആയുധങ്ങളെത്തിയത് പാകിസ്ഥാനില്‍ നിന്ന്; വേട്ടയാടല്‍ അവസാനിപ്പിക്കാതെ അധോലോകം

ബോളിവുഡ് സൂപ്പര്‍ താരം സല്‍മാന്‍ ഖാനെ വിടാതെ പിന്തുടര്‍ന്ന് അധോലോക നായകന്‍ ലോറന്‍സ് ബിഷ്‌ണോയുടെ സംഘം. താരത്തിനെ നേരത്തെയും ലോറന്‍സ് ബിഷ്‌ണോയുടെ സംഘം വധിക്കാന്‍ ശ്രമിച്ചിരുന്നു. ഇതേ തുടര്‍ന്നുള്ള അന്വേഷണത്തിനിടെയാണ് സല്‍മാന്‍ ഖാനെ വധിക്കാനുള്ള സംഘത്തിന്റെ മറ്റൊരു നീക്കം കൂടി നവി മുംബൈ പൊലീസ് പൊളിച്ചത്.

സല്‍മാന്‍ ഖാനെ വധിക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനിലെ ആയുധ വ്യാപാരിയില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയതായും പൊലീസ് കണ്ടെത്തി. ലോറന്‍സ് ബിഷ്‌ണോയും ബന്ധുവായ അല്‍മോല്‍ ബിഷ്‌ണോയും ഇവരുടെ സഹായി ഗോള്‍ഡി ബ്രാര്‍ എന്നിവര്‍ ചേര്‍ന്നാണ് ആയുധം വാങ്ങിയതെന്ന് മുംബൈ പൊലീസ് പറയുന്നു.

എകെ 47, എം16 എന്നിവയാണ് സല്‍മാന്‍ ഖാനെ വധിക്കാന്‍ ലക്ഷ്യമിട്ട് പാകിസ്ഥാനില്‍ നിന്ന് വാങ്ങിയ ആയുധങ്ങള്‍. പന്‍വേലിയില്‍ സല്‍മാന്റെ കാര്‍ തടഞ്ഞുനിറുത്തി ആയുധങ്ങള്‍ ഉപയോഗിച്ച് വധിക്കാനായിരുന്നു പദ്ധതി. മാര്‍ച്ച് 17ന് സല്‍മാന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ലോറന്‍സ് ബിഷ്‌ണോയി സംഘത്തിന്റെ പുതിയ പദ്ധതി പൊലീസ് കണ്ടെത്തിയത്.

സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അജയ് കശ്യപ് എന്ന ധനഞ്ജയ്, നഹ്‌വി, വാസ്പി ഖാന്‍, ജാവേദ് ഖാന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ നാല് പേരും സല്‍മാന്റെ വീടുകളും ഷൂട്ടിങ് ലൊക്കേഷനുകളും നിരീക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.

സല്‍മാനെതിരെയുള്ള വധഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ സ്വയരക്ഷയ്ക്കായി തോക്ക് കൈവശം സൂക്ഷിക്കാനും പൊലീസ് സല്‍മാന് അനുവാദം നല്‍കിയിരുന്നു. കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവമാണ് ലോറന്‍സ് ബിഷ്‌ണോയിക്കും സംഘത്തിനും സല്‍മാനുമായുള്ള വിരോധത്തിന് കാരണം.

Latest Stories

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം'; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു...

ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

'സരിൻ ആട്ടിൻതോലണിഞ്ഞ ചെന്നായ, 10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, പരാതി നൽകിയതിന്റെ പേരിൽ കുറ്റക്കാരിയാക്കി'; സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് തുറന്ന കത്ത്

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ