Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

ഇക്കുറി എസ്പിക്കെതിരെ ‘പരിവാര്‍വാദ്’ ഏല്‍ക്കില്ല; കുടുംബരാഷ്ട്രീയ ആരോപണം പൊളിക്കാന്‍ ഭാര്യയുടെ മണ്ഡലം പിടിച്ചെടുത്ത് അഖിലേഷ് യാദവ്

, 10:35 pm

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കെതിരെ ബിജെപി ഉള്‍പ്പടെയുള്ള എതിര്‍ കക്ഷികള്‍ എല്ലാകാലത്തും ഉയര്‍ത്തുന്ന ‘പരിവാര്‍വാദ്’ ആരോപണം, 2019ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഏല്‍ക്കില്ല. കുടുംബ രാഷ്ട്രീയം, മക്കള്‍ രാഷ്ട്രീയം തുടങ്ങിയ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ മണ്ഡലം മാറി മത്സരിക്കാന്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇക്കുറി കനൗജ് മണ്ഡലത്തില്‍നിന്നു ജനവിധി തേടുമെന്ന് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അറിയിച്ചു. ലക്‌നോവില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരോടു സംസാരിക്കവെയാണ് അഖിലേഷ് മണ്ഡലം മാറുന്ന വിവരം പുറത്തുവിട്ടത്.

അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവ് പ്രതിനിധീകരിക്കുന്ന മണ്ഡലമാണ് കനൗജ്. പാര്‍ട്ടി മുന്‍ അധ്യക്ഷന്‍ മുലായം സിംഗ് യാദവ് മെയ്ന്‍പുരിയില്‍നിന്നും ജനവിധി തേടുമെന്നും അഖിലേഷ് അറിയിച്ചു. പരിവാര്‍വാദ്(കുടുംബരാഷ്ട്രീയം) എന്ന എതിരാളികളുടെ ആരോപണം പൊളിക്കുന്നതിനാണ് താന്‍ മണ്ഡലം മാറുന്നതെന്നു വ്യക്തമാക്കിയ അഖിലേഷ്, ഇക്കുറി ഡിംപിള്‍ ലോക്‌സഭയിലേക്കു മത്സരിക്കില്ലെന്നും വ്യക്തമാക്കി.

ഏതു പാര്‍ട്ടിയുമായി സഖ്യത്തിലായാലും സമാജ്‌വാദി പാര്‍ട്ടിയുടെ വിജയവും ബിജെപിയുടെ പരാജയവുമാണ് തങ്ങളുടെ ലക്ഷ്യമെന്ന്, കോണ്‍ഗ്രസ്-ബിഎസ്പി സഖ്യം സംബന്ധിച്ച ചോദ്യത്തിനു മറുപടിയായി അഖിലേഷ് വ്യക്തമാക്കി.

Advertisement