പൗരത്വ ഭേദഗതി ബില്ലിന് എതിരായ പ്രതിഷേധം: അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റിയിലെ 520 വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിലെ 520 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിദ്യാര്‍ത്ഥികള്‍ നഗര ഭരണസമിതിയില്‍ നിന്ന് അനുമതി തേടാതെയാണ് പ്രതിഷേധത്തിന് ഇറങ്ങിയതെന്ന് എസ്.പി അഭിഷേക് പറഞ്ഞു.

പൊതുസ്വത്തിന് നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ക്യാമ്പസിന് പുറത്ത് അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥി നേതാവ് സല്‍മാന്‍ ഇംതിയാസ്, എ.എം.യു.എസ്.യു മുന്‍ പ്രസിഡന്റ് ഫൈസുല്‍ ഹസന്‍ എന്നിവരടക്കമുള്ളവര്‍ക്ക് എതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നേരത്തെ പ്രതിഷേധത്തില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. ചില അധ്യാപകരും പിന്തുണയുമായി രംഗത്തു വന്നിരുന്നു. ബില്ലിനെ പരസ്യമായി എതിര്‍ക്കാനും പൊതുവേദികളില്‍ വെല്ലുവിളിക്കാനും വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.

Latest Stories

അവസരം കൊടുത്താൽ ചെക്കൻ കളിക്കുമെന്ന് അന്നേ പറഞ്ഞതല്ലേ, തീയായി മലയാളി പൈയ്യൻ; സഞ്ജു സാംസണിന് അഭിനന്ദന പ്രവാഹം

ആത്മഹത്യയെന്ന് ബന്ധുക്കള്‍, കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം; ഒടുവില്‍ പിടിയിലായത് കുടുംബാംഗങ്ങള്‍

വെൽ ഡൺ സഞ്ജു; സൗത്ത് ആഫ്രിക്കൻ ബോളേഴ്സിനെ തലങ്ങും വിലങ്ങും അടിച്ചോടിച്ച് മലയാളി പവർ

എയര്‍പോര്‍ട്ടില്ല, പക്ഷേ നവംബര്‍ 11ന് വിമാനം പറന്നിറങ്ങും; വിശ്വസിക്കാനാകാതെ ഇടുക്കിക്കാര്‍

ഇന്ത്യ പാകിസ്താനിലേക്ക് പോകുന്ന കാര്യത്തിൽ തീരുമാനമായി; ബിസിസിഐ വൃത്തങ്ങൾ പറയുന്നത് ഇങ്ങനെ

പഴകിയ ഭക്ഷ്യകിറ്റില്‍ വിശദീകരണം തേടി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍; വിശദീകരണം തേടിയത് എഡിഎമ്മിനോട്

കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിനിടെ ഫലസ്തീൻ ഐക്യദാർഢ്യ കഫിയ ധരിച്ച യുവാക്കളെ കസ്റ്റഡിയിലെടുത്ത് കേരള പോലീസ്

മുഖ്യമന്ത്രിയുടെ സമൂസ കാണാതപോയ സംഭവം വിവാദത്തില്‍; അന്വേഷണം പ്രഖ്യാപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

"എംബാപ്പയെ അവർ ഉപേക്ഷിച്ചു, പടിയിറക്കി വിട്ടു, അതാണ് സംഭവിച്ചത്"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം

നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി