സ്വാതന്ത്ര്യദിനത്തില്‍ മദ്രസകളില്‍ ത്രിവര്‍ണപതാക ഉയര്‍ത്തും, വന്ദേമാതരം ആലപിക്കും;ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍

ഈ വര്‍ഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി  എല്ലാ മദ്രസകളിലും പതാക ഉയര്‍ത്തുകയും വന്ദേമാതരം ആലപിക്കുകയും ചെയ്യുമെന്ന് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. മദ്രസകളില്‍ പതാക ഉയര്‍ത്തുന്നത് മുസ്ലിം രാഷ്ട്രീയ മഞ്ചിന്റെ നേതൃത്വത്തിലായിരിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത നേതാക്കളുടെ സംഭാവനകളെ കുറിച്ച് മദ്രസയിലെ കുട്ടികളുമായി സംവദിക്കും. മുസ്ലീം സമുദായത്തെ രാജ്യത്തിന്റെ ദേശീയ ബോധവുമായി അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപീകരിച്ചത്. ഉത്തരാഘണ്ഡില്‍ 700 മദ്രസകളാണുള്ളത്. 300 എണ്ണം സംസ്ഥാന സര്‍ക്കാരില്‍ റെജിസ്റ്റര്‍ ചെയ്താണ് പ്രവര്‍ത്തിക്കുന്നത്. ശനിയാഴ്ച മുസൂരിയില്‍ രാഷ്ട്രീയ സുരക്ഷാ ജാഗരണ്‍ മഞ്ച് സംഘടിപ്പിച്ച പരിപാടികളുടെ ഭാഗമായി ഉത്തരാഘണ്ഡിലായിരുന്നു ഇന്ദ്രേഷ് കുമാര്‍

എല്ലാ മദ്രസകളിലും പതാക ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഔദ്യോഗിക സന്ദേശം നല്‍കി കഴിഞ്ഞുവെന്ന് ഉത്തരാഘണ്ഡ് മദ്രസാ ബോര്‍ഡ് ചെയര്‍മാന്‍ ബിലാല്‍ റഹ്മാന്‍ പറഞ്ഞു. തങ്ങളുടെ ലക്ഷ്യം കുട്ടികളെ സ്വാതന്ത്ര്യദിനത്തെ കുറിച്ച് അവബോധമുള്ളവരാക്കുകയെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഓഗസ്റ്റ് 12 മുതല്‍ ഓഗസ്റ്റ് 15 വരെയാണ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിക്കുന്നത്.

ത്രിവര്‍ണപതാക എല്ലാ മുസ്ലീം സമുദായ നേതാക്കളും തങ്ങളുടെ വീട്ടിലും പ്രദേശത്തും കടകളിലും ഉയര്‍ത്തണമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്ദ്രേഷ് കുമാര്‍ അഭ്യര്‍ത്ഥിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തില്‍ ദേശീയഗാനവും വന്ദേമാതരവും ആലപിച്ച് സ്വാതന്ത്ര്യസമര സേനാനികള്‍ക്ക് ആദരവ് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഖുറാന്‍ പ്രകാരം, മുസ്ലീംകളെ സംബന്ധിച്ച് ജീവിക്കുന്ന രാജ്യത്തോടുള്ള സ്‌നേഹമാണ് വിശ്വാസത്തിന്റെ പകുതി, മറുപകുതിയിലെ മറ്റെന്തും വരൂയെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു