കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നു; വിരമിക്കുന്നുവെന്ന സൂചന നല്‍കി ഗുലാം നബി ആസാദ്


സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചന നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തില്‍ വ്യാപ്തനാവാന്‍ ആഗ്രഹിക്കുന്നതായി ജമ്മു കശ്മീരില്‍ നടന്ന പൊതു പരിപടിയില്‍ ഗുലാം നബി ആസാദ് പറഞ്ഞു. തന്റെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ് അടക്കം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കുന്നു.

1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും കൊലയെയും പരാമര്‍ശിച്ചാണ് ജി 23 അംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഗുലാം നബി ആസാദ് ഇങ്ങനെ പ്രതികരിച്ചത്. താഴ്വരയില്‍ നടന്ന എല്ലാത്തിനും കാരണം തീവ്രവാദമായിരുന്നു.’ദി കശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘രാഷ്ട്രീയ പാര്‍ട്ടികള്‍ മതത്തിന്റെയും ജാതിയുടെയും മറ്റ് കാര്യങ്ങളുടെയും അടിസ്ഥാനത്തില്‍ (ജനങ്ങള്‍ക്കിടയില്‍) 24 മണിക്കൂറും ഭിന്നത സൃഷ്ടിക്കുന്നു. എന്റേതുള്‍പ്പെടെ (കോണ്‍ഗ്രസ്) ഒരു പാര്‍ട്ടിയോടും ഞാന്‍ ക്ഷമിക്കില്ല. സിവില്‍ സമൂഹം ഒരുമിച്ച് നില്‍ക്കണം. ജാതി നോക്കാതെ എല്ലാവര്‍ക്കും നീതി നല്‍കണം. , ആസാദ് പറഞ്ഞു.

‘മഹാത്മാഗാന്ധി ഏറ്റവും വലിയ ഹിന്ദുവും മതേതരവാദിയുമാണെന്ന്’ അദ്ദേഹം ഊന്നിപ്പറഞ്ഞു. ജമ്മു കശ്മീരില്‍ സംഭവിച്ചതിന് ഉത്തരവാദി പാകിസ്ഥാനും തീവ്രവാദവുമാണ്. ഹിന്ദുക്കള്‍, കശ്മീരി പണ്ഡിറ്റുകള്‍, മുസ്ലീങ്ങള്‍, ഡോഗ്രകള്‍ എന്നിവരുള്‍പ്പെടെ ജമ്മു കശ്മീരിലെ എല്ലാവരെയും ഇത് ബാധിച്ചു,’ ജമ്മുവില്‍ ആസാദ് കൂട്ടിച്ചേര്‍ത്തു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം