ആറുപേരുമായി പറക്കാൻ മടി; തന്ത്രപൂർവം യാത്രക്കാരെ പുറത്തിറക്കി ഇന്ഡിഗോ, ഗുരുതര ആരോപണം

ആറു യാത്രക്കാരുമായി സഞ്ചരിക്കാൻ മടിച്ച് തന്ത്രപരമായി യാത്രികരെ ഒഴിവാക്കിയ ഇന്ഡിഗോ വിമാന കമ്പനിയുടെ നടപടി വിവാദമാകുന്നു. വഞ്ചിക്കപ്പെട്ട 6 യാത്രക്കാർ ഗുരുതര ആരോപണവുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രായമായ യാത്രക്കാരടക്കം ആറ് യാത്രക്കാരാണ് ഞായറാഴ്ച രാത്രി ബെംഗളുരു വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇന്‍ഡിഗോ 6ഇ478 വിമാനത്തിലെ യാത്രക്കാരാണ ഗുരുതര ആരോപണവുമായി എത്തിയിട്ടുള്ളത്.

അമൃത്സറിൽ നിന്ന് ബെംഗളുരു വഴി ചെന്നൈയിലേക്കുള്ള ഇൻഡിഗോ വിമാനത്തിലെ ആറ് യാത്രക്കാരാണ് വിമാനക്കമ്പനിക്കെതിരെ ഗുരുതര ആരോപണവുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. യാത്രക്കാരെ തന്ത്രപരമായി വിമാനത്തിന് പുറത്തെത്തിച്ച് വഞ്ചിച്ചുവെന്നാണ് ആരോപണം. ളരെ കുറവ് ആളുകളുമായി യാത്ര പുറപ്പെടാനുള്ള മടി മൂലമാണ് ഇത്തരമൊരു ക്രൂരത വിമാന കമ്പനി ചെയ്തതെന്ന് യാത്രക്കാരുടെ വാദം.

ബെംഗളുരുവിലേക്കുള്ള യാത്രക്കാര് ഇറങ്ങിയതിന് പിന്നാലെ ചെന്നൈയിലേക്കായി വിമാനത്തിലുണ്ടായിരുന്നത് ആറ് യാത്രക്കാരായിരുന്നു. ഇവരെ വിമാനക്കമ്പനിയുടെ ഗ്രൌണ്ട് ഡ്യൂട്ടി ജീവനക്കാർ ചെന്നൈയിലേക്ക് പുറപ്പെടാനൊരുങ്ങിയ വിമാനത്തിലെ ബോർഡിംഗ് പാസ് അടക്കം തയ്യാറാണ് എന്ന് വിശദമാക്കിയാണ് വിമാനത്തിൽ നിന്ന് വിമാനത്താവളത്തിലെത്തിക്കുന്നത്. എന്നാല്‍ നിലത്ത് എത്തിയപ്പോഴാണ് വളരെ കുറവ് ആളുകളുമായി യാത്ര ചെയ്യാതിരിക്കാനാണ് വിമാന കമ്പനി തന്ത്രം ഉപയോഗിച്ചത്.

രാത്രിയിൽ മറ്റ് വിമാനങ്ങള്‍ ഇല്ലാതെ വന്നതോടെ ഞായറാഴ്ച ഇവർക്ക് ബെംഗളുരുവിൽ താമസിക്കേണ്ടതായി വന്നു. താമസ സൗകര്യം ഒരുക്കാന്‍ പോലും വിമാനക്കമ്പനി തയ്യാറായില്ലെന്നാണ് ആരോപണം. എന്നാൽ ഒരുക്കിയിട്ടില്ലെന്ന ആരോപണം കമ്പനി നിഷേധിച്ചു.രണ്ട് യാത്രക്കാർക്ക് 13 കിലോമീറ്റർ അകലെയുള്ള ഒരു ഹോട്ടലില്‍ താമസം നൽകിയെന്നും മറ്റുള്ളവർ എയർപോർട്ടിലെ ലോഞ്ചില്‍ തന്നെ തുടരുവാന്‍ തീരുമാനിച്ചെന്നുമാണ് ഇന്‍ഡിഗോ അറിയിക്കുന്നത്. യാത്രക്കാർക്ക് തിങ്കളാഴ്ച വിവിധ വിമാനങ്ങളിലായി ടിക്കറ്റ് നൽകിയെന്നും കമ്പനി പറയുന്നു.

Latest Stories

BGT 2024-25: 'ഞാനതില്‍ വിജയിച്ചു'; ബുംറയ്‌ക്കെതിരെ പുറത്തെടുത്ത ഗെയിം പ്ലാന്‍ വെളിപ്പെടുത്തി കോന്‍സ്റ്റാസ്

'എഴുത്തിന്റെ കുലപതി എംടി ഇനി ഓർമ, വിട നൽകി മലയാളം'; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം

ശബ്ദിക്കരുത്! റാഹ പേടിക്കുമെന്ന് ആലിയ; പാപ്പരാസികളെ ഞെട്ടിച്ച് കുഞ്ഞിന്റെ ആശംസകള്‍, വീഡിയോ വൈറല്‍

ക്ഷേമപെന്‍ഷന്‍ തട്ടിപ്പില്‍ കൂട്ടനടപടി; റവന്യു വകുപ്പില്‍ 34 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

'ഞാന്‍ ഇന്ത്യന്‍ ഡ്രസ്സിംഗ് റൂമില്‍ ഉണ്ടായിരുന്നെങ്കില്‍ അക്കാര്യം ഗംഭീറിനോട് പറയുമായിരുന്നു'; വിയോജിപ്പ് പരസ്യമാക്കി ഇര്‍ഫാന്‍ പത്താന്‍

'രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണിപ്പോൾ'; ഗോപി സുന്ദറുമായി പിരിഞ്ഞതിന്റെ കാരണം വെളിപ്പെടുത്തി അമൃത സുരേഷ്

കാനഡയില്‍ നിന്ന് യുഎസിലേക്ക് കടക്കാന്‍ 60 ലക്ഷം; മനുഷ്യക്കടത്തിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വന്‍ റാക്കറ്റെന്ന് ഇഡി

ക്രിസ്മസിന് മലയാളികൾ കുടിച്ച് തീർത്തത് 152 കോടിയുടെ മദ്യം; 2023 ലേക്കാൾ 24% വർധനവ്, റെക്കോർഡ് വില്പന

മുഖ്യമന്ത്രിയാക്കാമെന്ന് പറഞ്ഞു, നിരസിച്ചതോടെ രാജ്യസഭാ സീറ്റ് തരാമെന്നായി.. പക്ഷെ: സോനു സൂദ്

നെഞ്ചില്‍ പോറലുണ്ടാക്കിയ വാക്കുകള്‍: എംടി