ഗുജറാത്തിലെ തെരഞ്ഞെടുപ്പ് റാലിയിൽ ഗുരുതര ആരോപണങ്ങളുമായി മോഡി; തെരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ ഇടപെടലുണ്ടായതായി പ്രസംഗം

ഗു​ജ​റാ​ത്ത് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ട​ലു​ണ്ടെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ഡി. അ​യ​ൽ​രാ​ജ്യ​മായ പാക്കിസ്ഥാനിലെ നേ​താ​ക്ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും മോഡി ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ജ​റാ​ത്തി​ലെ പാ​ല​ൻ​പൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ ഗു​രു​ത​ര​വും രാ​ജ്യ​സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​കു​ന്ന​തു​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങും മുൻ ഉപരാഷ്ട്രപതി ഹാമീദ് അൻസാരിയും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ പാക്കിസ്ഥാനിലെ പ്രമുഖ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് വിശദീകരിക്കണമെന്നാണ് മോഡി ആവശ്യപ്പെട്ടത്. പാ​ക്കി​സ്ഥാ​ൻ നേ​താ​ക്ക​ളു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ത​ന്നെ “​ത​രം​താ​ണ​വ​ൻ’ എ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ വി​ളി​ച്ച​തെ​ന്നും അ​ഹ​മ്മ​ദ് പ​ട്ടേ​ലി​നെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ മു​ൻ സൈ​നി​ക മേ​ധാ​വി സ​ർ​ദാ​ർ അ​ർ​ഷാ​ദ് റ​ഫീ​ഖ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും മോ​ഡി ആ​രോ​പി​ക്കു​ന്നു.

മ​ണി​ശ​ങ്ക​ർ അ​യ്യ​രു​ടെ വീ​ട്ടി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ഹൈ​ക്ക​മ്മി​ഷ​ണ​ർ, പാ​ക്കി​സ്ഥാ​ൻ മു​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി, മു​ൻ ഇ​ന്ത്യ​ൻ ഉ​പ​രാ​ഷ്ട്ര​പ​തി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ​സിം​ഗ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത​താ​യി ചി​ല മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ടതായും റിപ്പോർട്ടുകൾ ഉയർന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മ​ണി​ശ​ങ്ക​ർ അ​യ്യ​ർ മോ​ഡി ’ത​രം​താ​ണ​വ’​നാ​ണെ​ന്നു പ​റ​ഞ്ഞ​ത്. ഇ​ത് ഗു​രു​ത​ര​മാ​യ കാ​ര്യ​മാ​ണ്- മോ​ഡി പ​റ​ഞ്ഞു.

ഈ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണ് ഗുജറാത്തിലെ ജനങ്ങളും പിന്നാക്കവിഭാഗക്കാരും പാവപ്പെട്ടവരും മോഡിയും അപമാനിക്കപ്പെട്ടത്. ഇത്തരം സംഭവങ്ങൾ സംശയമുയർത്തുന്നില്ലേയെന്നും മോഡി തെര‍ഞ്ഞെടുപ്പു റാലിയിൽ ചോദിച്ചു. ഗു​ജ​റാ​ത്തി​ലെ ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യാ​ണ് മോ​ഡി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ഡി​സം​ബ​ർ പ​തി​നാ​ലി​നാ​ണ് സം​സ്ഥാ​ന​ത്തു ര​ണ്ടാം​ഘ​ട്ട വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.