അല്ലു അർജുനെതിരെ ചുമത്തിയത് ജാമ്യമില്ലാവകുപ്പുകൾ; കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ്

നടൻ അല്ലു അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പുകൾ. 5 മുതൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ കസ്റ്റഡിയിൽ എടുത്തത്. ഹൈദരാബാദ് പൊലീസിന്റെ ടാസ്‌ക് ഫോഴ്‌സ് സംഘമാണ് അല്ലു അര്‍ജുനെ അറസ്റ്റ് ചെയ്തത്.

ജൂബിലി ഹിൽസിലെ വസതിയിൽ വച്ചാണ് അല്ലു അർജുനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പൊലീസ് എത്തിയപ്പോൾ അല്ലു അർജുൻ അതൃപ്തി പ്രകടിപ്പിച്ചതായാണ് സൂചന. കിടപ്പ് മുറിയിൽ നിന്ന് വിളിച്ച് അറസ്റ്റ് രേഖപ്പെടുത്തുന്നത് എന്തിനെന്ന് അല്ലു അർജുൻ ചോദിച്ചു. പ്രാതൽ കഴിക്കാൻ സമയം തരണം എന്ന് ആവശ്യപ്പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥരുമായി ചെറിയ വാക്കേറ്റമുണ്ടായി. അച്ഛൻ അല്ലു അരവിന്ദും ഭാര്യ സ്നേഹ റെഡ്ഢിയും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലും വാക്കേറ്റമുണ്ടായതിനിടെയാണ് ഹൈദരാബാദ് പൊലീസിന്റെ ടാസ്ക് ഫോഴ്സ് സംഘം അല്ലു അർജുനെ അറസ്റ്റ് ചെയ്തു കൊണ്ടുപോയത്.

അറസ്റ്റു ചെയ്ത അല്ലു അർജുനെ ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും. നമ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിലാകും ഹാജരാക്കുക. മെഡിക്കൽ പരിശോധന ഓസ്മാനിയ മെഡിക്കൽ കോളേജിലും നടക്കും. അതേസമയം അല്ലു അര്‍ജുനെതിരെ ചുമത്തിയ കേസുകളിൽ മജിസ്‌ട്രേറ്റിന് ജാമ്യം നൽകാൻ കഴിയും.

ഇക്കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അല്ലു അര്‍ജുന്റെ കടുത്ത ആരാധികയായിരുന്ന സ്ത്രീ മരിച്ചത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിയായ രേവതിയാണ് മരിച്ചത്. രേവതിയുടെ കുട്ടിക്കും ഭർത്താവിനും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം.

തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടപിന്നാലെ തിയറ്റര്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. അതേസമയം സംഭവത്തിൽ നടൻ അല്ലു അർജുൻ അനുശോചനം അറിയിച്ചിരുന്നു.

Latest Stories

'ആണത്തം കാട്ടാനിറങ്ങി പുറപ്പെട്ടാല്‍ ഹിറ്റ്മാനോളം വരില്ല ഒരുത്തനും'

എന്റെ ഉള്ളില്‍ ഭയമായിരുന്നു, മോഹന്‍ലാല്‍ പറയുന്നത് അലോസരപ്പെടുത്തി, സെറ്റില്‍ ഫാസില്‍ സര്‍ അസ്വസ്ഥനായി: നയന്‍താര

'താത്വിക ആചാര്യ'ന്റെ വാക്ക് കടമെടുത്ത് ബിജെപിയ്ക്കിട്ട് രാഹുലുന്റെ കൊട്ട്; 'സവര്‍ക്കറുടെ മനുസ്മൃതിയും വിരലറുക്കുന്ന ദ്രോണരാകുന്ന ബിജെപിയും'

ഏതെങ്കിലും ഇവി വഴിയില്‍ കിടക്കുന്നത് കണ്ടിട്ടുണ്ടോ? ഭാവിയില്‍ നിരത്തുകള്‍ കീഴടക്കുക ഇവി ആയിരിക്കില്ലെന്ന് നിതിന്‍ ഗഡ്കരി

എല്ലാ കെഎസ്ആര്‍ടിസി ബസും എസിയാക്കും, മുഴുവൻ ബസിലും കാമറ; വരാൻ പോകുന്നത് വമ്പൻ പരിഷ്കാരങ്ങളെന്ന് കെ ബി ഗണേഷ്‌കുമാർ

തീവ്രവാദ ബന്ധം, ജനുവരി 11ന് മുന്‍പ് വിശദീകരണം വേണം; ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയെ വെല്ലുവിളിച്ച് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്

അല്ലുവിനെ സമാധാനിപ്പിക്കാന്‍ നേരിട്ടെത്തി തെലുങ്ക് താരങ്ങള്‍; വീഡിയോ

ഒരു കൂട്ട് വേണം, അന്‍പത് വയസ് മുതല്‍ ഞാന്‍ സ്വയം ശ്രദ്ധിച്ചു തുടങ്ങുമെന്ന് മക്കളോടും പറഞ്ഞിട്ടുണ്ട്: നിഷ സാരംഗ്

BGT 2024-25: ഗാബയില്‍‍ ഒന്നാം ദിനം മഴയെടുത്തു, രണ്ടാം ദിവസത്തെ കാലാവസ്ഥ പ്രവചനം

BGT 2024: "ഇന്ത്യൻ ടീമിൽ നിന്ന് ആദ്യം ബുംറയെ പുറത്താക്കണം"; വിവാദ പരാമർശവുമായി മുൻ പാക്കിസ്ഥാൻ ഇതിഹാസം