പി.എൽ.സി 22 പേരുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

പഞ്ചാബില്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. ആദ്യഘട്ടത്തില്‍ 22 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ടാംഘട്ട പട്ടിക ഉടന്‍ പ്രഖ്യാപിക്കുമെന്നും അമരീന്ദര്‍ സിങ് പറഞ്ഞു.

ആദ്യ പട്ടികയില്‍ ഒരു വനിതാ സ്ഥാനാര്‍ഥി മാത്രമാണുള്ളത്. മുന്‍ ശിരോമണി അകാലിദള്‍ എംഎല്‍എയും അന്തരിച്ച ഡിജിപി ഇസ്ഹാര്‍ ആലം ഖാന്റെ ഭാര്യയുമായ ഫര്‍സാന ആലം ഖാന്‍. അവര്‍ മാള്‍വ മേഖലയിലെ മലേര്‍കോട്ലയില്‍ മത്സരിക്കും.

ആദ്യഘട്ടത്തില്‍ 22 സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിക്കുന്നതെന്നും രണ്ട് ദിവസത്തിനുള്ളില്‍ രണ്ടാം ഘട്ട പട്ടിക പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നും അമരീന്ദര്‍ സിങ് പറഞ്ഞു. സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ശക്തമായ രാഷ്ട്രീയ പശ്ചാത്തലമുണ്ട്.ഒപ്പം അതാത് മണ്ഡലങ്ങളില്‍ അറിയപ്പെടുന്ന മുഖങ്ങളാണെന്നും ആദ്യഘട്ട പട്ടിക പുറത്തിറക്കിക്കൊണ്ട് അമരീന്ദര്‍ സിങ് പറഞ്ഞു.

ബി.ജെ.പി, എസ്.എ.ഡി. എന്നീ പാര്‍ട്ടികളുമായി ചേര്‍ന്ന് സഖ്യത്തില്‍ മത്സരിക്കുന്ന പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് 117 അംഗ നിയമസഭ തിരഞ്ഞെടുപ്പില്‍ 37 സീറ്റാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. അഞ്ച് സീറ്റുകള്‍കൂടി ലഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഫെബ്രുവരി 20നാണ് പഞ്ചാബ് തിരഞ്ഞെടുപ്പ് .

Latest Stories

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ

എല്ലാ കാര്യങ്ങളും ഒരുമിച്ച്; രണ്ട് താലി രണ്ട് ഭര്‍ത്താക്കന്‍മാര്‍; യുപിയില്‍ ഒരേ സമയം രണ്ട് പേരെ വിവാഹം ചെയ്ത് യുവതി