Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

വ്യക്തികള്‍ക്ക് പിന്മാറാന്‍ അവസരമൊരുക്കി ആധാര്‍ നിയമം പരിഷ്‌കരിക്കുന്നു, ഇനി ആധാര്‍ നിഷ്‌കര്‍ഷിക്കാനാവില്ല

, 5:08 pm

സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വ്യക്തിക്ക് ആധാര്‍ വേണമോ എന്ന് തീരുമാനിക്കാനുള്ള അവസരം നില നിര്‍ത്തികൊണ്ടുള്ള നിയമപരിഷ്‌കരണം അവസാനഘട്ടത്തില്‍. ആധാര്‍ നമ്പറുകള്‍ ആധികാരിക രേഖയായി സ്വകാര്യകമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന ആധാര്‍ നിയമത്തിന്റെ സെക്ഷന്‍ 57 സുപ്രീം കോടതി ഭരണഘടനാ ബഞ്ച് അസാധുവാക്കിയിരുന്നു. തുടര്‍ന്നാണ് ആധാര്‍ നിയമത്തില്‍ സമഗ്രപരിഷ്‌കരണത്തിന്‌സര്‍ക്കാര്‍ തുനിഞ്ഞത്.

ആധാറില്‍ നിന്ന് ഒഴിവാകാന്‍ പൗരന്മാര്‍ക്ക് പുതിയ നിയമത്തിലൂടെ കഴിയും. ബാങ്ക് അക്കൗണ്ട്, ഫോണ്‍ കണക്ഷന്‍, സ്‌കൂള്‍ പ്രവേശനമടക്കുമുള്ള വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്കൊന്നും ആധാര്‍ നിര്‍ബന്ധമല്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങള്‍ക്ക് മുഴുവന്‍ ആധാറില്‍ നിന്ന് ഒഴിവാകാന്‍ അവസരമുണ്ടെന്നും നിയമം പരിഷ്‌കരിക്കുന്നത് പ്രത്യേക വിഭാഗത്തിനല്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ആധാറിന്റെ ആദ്യ രൂപരേഖയുണ്ടാക്കിയ യു എ ഡി എ ഐ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ക്ക് 18 വയസ് പൂര്‍ത്തിയായതിന് ശേഷം ആധാറില്‍ നിന്ന് പിന്മാറുന്ന കാര്യം തീരുമാനിക്കാന്‍ ആറുമാസത്തെ സമയം അനുവദിക്കണമെന്ന് പറഞ്ഞിരുന്നു. കൂടാതെ ആധാറില്‍ നിന്ന് പിന്‍വാങ്ങാനുള്ള അവസരം ഏതെങ്കിലും പ്രത്യേക ഗ്രൂപ്പിന് മാത്രമായി അല്ലാതെ എല്ലാവര്‍ക്കും നല്‍കണമെന്നും നിയമകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement