തീവ്രവാദത്തിന് മതവുമായി ബന്ധമില്ല, ബന്ധിപ്പിക്കാന്‍ പാടില്ല: അമിത് ഷാ

തീവ്രവാദത്തെ ഒരു മതവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അക്രമം നടത്താനും, യുവാക്കളെ തീവ്രവാദ സംഘടനയിലേക്ക് അടുപ്പിക്കാനും ഫണ്ട് സ്വരൂപിക്കാനും തീവ്രവാദികള്‍ പുതിയ വഴികള്‍ കണ്ടെത്തുകയാണ് . ലോക സമാധാനത്തിനും സുരക്ഷയ്ക്കും തീവ്രവാദം ഭീഷണിയായിത്തീര്‍ന്നിരിക്കുന്നു.

തീവ്രവാദ ഭീഷണിയേക്കാള്‍ ഗുരുതര പ്രശ്‌നമാണ് തീവ്രവാദ ഫണ്ടിങ്ങെന്നും അമിത് ഷാ പറഞ്ഞു. തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുളള ഫണ്ടിങിനായി നടത്തുന്ന അന്താരാഷ്ട്ര യോഗത്തിലാണ് അമിത് ഷായുടെ പ്രതികരണം.

തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നുവെന്നും അമിത് ഷാ സൂചിപ്പിച്ചു. ഭീകരവാദ ഭീഷണിയെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ഗ്രൂപ്പുമായോ ബന്ധിപ്പിക്കാന്‍ പാടില്ലെന്നും എന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തെ നേരിടാന്‍ നിയമ പരമായും സാമ്പത്തിക പരമായും ഇന്ത്യ പുരോഗതി കൈവരിച്ചിട്ടുണ്ട്.

ഭീകരതയ്ക്കെതിരായി പോരാടാനുള്ള ഇന്ത്യയുടെ കൂട്ടായ പ്രവര്‍ത്തനത്തെ തുരങ്കം വയ്ക്കാനും തടസ്സപ്പെടുത്താനും ശ്രമിക്കുന്ന രാജ്യങ്ങളുണ്ടെന്നും അമിത് ഷാ പറഞ്ഞു. ‘ചില രാജ്യങ്ങള്‍ തീവ്രവാദികളെ സംരക്ഷിക്കുകയും അവര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നു. ഒരു തീവ്രവാദിയെ സംരക്ഷിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണ്. അത് തടയുക എന്നത് ഞങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമായിരിക്കും,’അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Latest Stories

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം