ഡൽഹി കലാപത്തിന് വിത്തിട്ടത് അമിത് ഷായും ആദിത്യനാഥും

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ്, മറ്റ് ബിജെപി നേതാക്കൾ എന്നിവർ വിദ്വേഷ പ്രസംഗങ്ങളിലൂടെ സാമുദായിക സംഘർഷം വർദ്ധിപ്പിക്കുകയും ഇത് ഡൽഹിയിൽ ഫെബ്രുവരിയിൽ നടന്ന കലാപത്തിന് കാരണമായി എന്നും ന്യൂനപക്ഷ കമ്മീഷൻ ആരോപിച്ചു.

കലാപങ്ങൾ “ആസൂത്രിതവും മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നു” എന്നും പെട്ടെന്ന് പൊട്ടിപ്പുറപ്പെട്ട ഒന്നായിരുന്നില്ലെന്നും ഡൽഹി ന്യൂനപക്ഷ കമ്മീഷൻ നിയമിച്ച വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. “ദിവസങ്ങളോളം മനഃപൂർവമുള്ള നിഷ്‌ക്രിയത്വം” പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായി, മാത്രമല്ല അവർ “ആക്രമണങ്ങളെ സഹായിക്കുകയും ചെയ്തു” എന്ന് റിപ്പോർട്ടിൽ പറയുന്നു.

ജാഫ്രാബാദിലെ സി‌എ‌എ വിരുദ്ധ പ്രക്ഷോഭകരെ ബലമായി നീക്കം ചെയ്യണമെന്ന് ബിജെപി നേതാവ് കപിൽ മിശ്ര പരസ്യമായി ആഹ്വാനം ചെയ്തതിന് തൊട്ടുപിന്നാലെയാണ് അക്രമത്തിന് തുടക്കം കുറിച്ചതെന്നും എന്നാൽ അറസ്റ്റ് ചെയ്തു കൊണ്ട് അക്രമം ഒഴിവാക്കാൻ ആവശ്യമായ “പ്രഥമവും പ്രധാനവുമായ അടിയന്തര പ്രതിരോധ നടപടി” സ്വീകരിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടു എന്നും റിപ്പോർട്ടിൽ പറയുന്നു. സമിതിയുടെ നോട്ടീസിനോട് ഡൽഹി പൊലീസ് പ്രതികരിച്ചില്ല.

ഫെബ്രുവരി 23- നും 26- നും ഇടയിൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന കലാപത്തിൽ 55 പേർ കൊല്ലപ്പെട്ടു.

മിശ്രയുടെ പ്രസംഗത്തിന് ശേഷം പെട്രോൾ ബോംബ്, ഇരുമ്പുവടി, ഗ്യാസ് സിലിണ്ടറുകൾ, കല്ലുകൾ, തോക്കുകൾ എന്നിവ പോലുള്ള ആയുധങ്ങളുമായി വിവിധ സംഘങ്ങളും ജനക്കൂട്ടവും പ്രാദേശിക ഇടങ്ങളിലേക്ക് അതിവേഗം ഒഴുകിയെത്തിയതായി റിപ്പോർട്ടിൽ പറയുന്നു.

“ആയുധങ്ങളും തോക്കുകളും പരസ്യമായി പ്രദർശിപ്പിച്ചിട്ടും, ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ജില്ലാ ഭരണകൂടമോ പൊലീസോ മതിയായ നടപടികൾ സ്വീകരിച്ചില്ല,” എന്ന് സുപ്രീംകോടതി മുതിർന്ന അഭിഭാഷകൻ എം ആർ ഷംഷാദിന്റെ നേതൃത്വത്തിലുള്ള പത്ത് അംഗ സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞു.

ജനക്കൂട്ടം ഹിന്ദുത്വ അനുകൂല മുദ്രാവാക്യം വിളിക്കുകയും മുസ്‌ലിങ്ങളുടെ വീടുകൾ, കടകൾ, വാഹനങ്ങൾ, പള്ളികൾ, മറ്റ് വസ്തുവകകൾ എന്നിവ തിരഞ്ഞെടുത്ത് ആക്രമിക്കുകയും ചെയ്തതിനാൽ അക്രമം സംഘടിതവും ആസൂത്രിതവുമായ ഒരു മാതൃകയാണ് പിന്തുടർന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറ്റവാളികളിൽ നാട്ടുകാരെയും പുറത്തു നിന്നുള്ളവരെയും തിരിച്ചറിയാൻ കഴിയുമെന്നും അവരിൽ ചിലർ അക്രമത്തിന് മുമ്പ് തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നതായും കലാപത്തിലെ ഇരകൾ സമിതിയോട് പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം