'കോണ്‍ഗ്രസിന് കാര്യം മനസിലായി, എക്‌സിറ്റ് പോൾ ചർച്ചകളിൽ പങ്കെടുക്കില്ലെന്ന തീരുമാനം അതിന് തെളിവ്‌'; പരിഹാസവുമായി അമിത് ഷാ

എക്സിറ്റ് പോൾ ചർച്ചകൾ ബഹിഷ്കരിക്കാനുള്ള കോൺഗ്രസിന്റെ തീരുമാനത്തെ പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തങ്ങൾക്ക് ഭൂരിപക്ഷം കിട്ടുമെന്നായിരുന്നു തിരഞ്ഞെടുപ്പിലുടനീളം കോൺഗ്രസിന്റെ പ്രചാരണം. എന്നാൽ അവർ ഇപ്പോൾ യാഥാർത്ഥ്യം തിരിച്ചറിയുന്നു. തിരഞ്ഞെടുപ്പിന് ശേഷമുള്ള എക്സിറ്റ് പോൾ ഫലങ്ങളിൽ തിരിച്ചടി നേരിടുമെന്ന് അവർക്കറിയാമെന്നും അമിത് ഷാ പറഞ്ഞു.

കോൺഗ്രസിന്റെ ആഭ്യന്തര കാര്യങ്ങളിൽ രാഹുൽ ഗാന്ധി കാര്യമായി ഇടപെട്ടുതുടങ്ങിയതോടെ പാർട്ടി നിഷേധാത്മക പാർട്ടിയായി മാറിയെന്നും അമിത് ഷാ ആരോപിച്ചു. എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരുമ്പോൾ ഉണ്ടാകുന്ന മാധ്യമങ്ങളുടെ ചോദ്യങ്ങളെ നേരിടാൻ കോൺഗ്രസിന് സാധിക്കുന്നില്ല.

അതുകൊണ്ടാണ് എക്സിറ്റ് പോൾ ഫല ചര്‍ച്ചകളില്‍ നിന്ന് വിട്ടു നിൽക്കുന്നതും എക്സിറ്റ് പോൾ ഫലങ്ങൾ കൊണ്ട് യാതൊരു അർഥവുമില്ല എന്ന് ആരോപിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു. മാധ്യമങ്ങളിലെ എക്‌സിറ്റ് പോള്‍ ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ലെന്ന് എഐസിസി മീഡിയ ആന്‍ഡ് പബ്ലിസിറ്റി ഡിപ്പാര്‍ട്‌മെന്റ് ചെയര്‍മാന്‍ പവന്‍ ഖേര കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

വോട്ടെടുപ്പ് പൂര്‍ത്തിയായി, വിധി നിശ്ചിതമാണ്. ജൂണ്‍ നാലിന് ഫലം വരും. അതിനുമുമ്പ് നടക്കുന്ന ടെലിവിഷന്‍ റേറ്റിങ്ങിനു വേണ്ടിയുള്ള ഊഹാപോഹങ്ങളിലും മുഷ്ടി യുദ്ധത്തിലും പങ്കാളിയാവാന്‍ ഒരു കാരണവും കാണുന്നില്ല എന്നായിരുന്നു പവന്‍ ഖേര എക്‌സില്‍ കുറിച്ചത്. ഇതിന് പിന്നാലെയാണ് കോൺഗ്രസിനേയും രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ചു കൊണ്ട് അമിത് ഷാ രംഗത്തെത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ