'അംബേദ്കറെ അപമാനിച്ച പരാമര്‍ശങ്ങള്‍ക്ക് മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം'; രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്; ഇന്നും നാളെയുമായി എല്ലാ നേതാക്കളുടെ പത്രസമ്മേളനം

ബി.ആര്‍. അംബേദ്കറെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് തയാറെടുത്ത് കോണ്‍ഗ്രസ്. 24 ന് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമാകും. ഇതിന്റെ ഭാഗമായി പാര്‍ട്ടിയുടെ എല്ലാ പാര്‍ലമെന്റംഗങ്ങളും കേന്ദ്ര പ്രവര്‍ത്തകസമിതി അംഗങ്ങളും ഇന്നും നാളെയുമായി പത്രസമ്മേളനം നടത്തും. അംബേദ്കറിനെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ക്കു മാപ്പ് പറഞ്ഞ് അമിത് രാജി വയ്ക്കണം എന്നതാണ് കോണ്‍ഗ്രസിന്റെ ആവശ്യം.

രാജ്യത്തെ എല്ലാ ജില്ലകളിലും ‘ബാബാസാഹേബ് അംബേദ്കര്‍ സമ്മാന്‍ മാര്‍ച്ച്’ നടത്തുമെന്നാണ് നിര്‍ദേശങ്ങളടങ്ങിയ സര്‍ക്കുലറില്‍ പറയുന്നത്. അംബേദ്കറുടെ പ്രതിമയില്‍ മാല ചാര്‍ത്തിക്കൊണ്ട് ആരംഭിക്കുന്നമാര്‍ച്ച് ജില്ലാ മജിസ്ട്രേറ്റുമാര്‍ക്കു നിവേദനം സമര്‍പ്പിച്ചുകൊണ്ടായിരിക്കും സമാപിക്കുക.

പ്രതിഷേധ മാര്‍ച്ചിനു മുന്നോടിയായുള്ള പത്രസമ്മേളനങ്ങളില്‍ എം.പിമാരും പ്രവര്‍ത്തകസമിതി അംഗങ്ങളും അതതു നിയോജകമണ്ഡലങ്ങളില്‍ മാധ്യമപ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ഇക്കഴിഞ്ഞ 18 നാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവാദ പരാമര്‍ശം നടത്തിയത്. അംബേദ്കറുടെ പേര് ഉച്ചരിക്കുന്നത് കോണ്‍ഗ്രസ് ഫാഷനാക്കിയിരിക്കുകയാണെന്നും ഇത്രയധികം തവണ അംബേദ്കര്‍ എന്നു പറയുന്നതിനു പകരം ദൈവനാമം ഉച്ചരിച്ചിരുന്നെങ്കില്‍ അവര്‍ക്ക് സ്വര്‍ഗം ലഭിക്കുമായിരുന്നുവെന്നുമായിരുന്നു പരാമര്‍ശം.

Latest Stories

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍