പ്രാദേശിക ഭരണകൂടത്തിന് വിട്ടയക്കണമെന്ന് തോന്നുന്ന സമയത്ത് അവരെ വിടും, അതില്‍ ഇടപെടില്ല; കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ കുറിച്ച് അമിത് ഷാ

കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന നേതാക്കളെ വിട്ടയക്കണോ എന്ന് തീരുമാനിക്കേണ്ടത് പ്രാദേശിക ഭരണകൂടമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിനായി കേന്ദ്ര സര്‍ക്കാരിന് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലെന്നും ലോക്‌സഭയില്‍ അമിത് ഷാ പറഞ്ഞു.

ആവശ്യത്തിലധികമായി ഒരു ദിവസം പോലും ആരെയും തടവില്‍ വെയ്ക്കേണ്ടതില്ല. അവരെ വിട്ടയക്കാനുള്ള സമയമാണെന്ന് പ്രാദേശിക ഭരണകൂടത്തിന് എപ്പോള്‍ തോന്നുന്നോ അപ്പോള്‍ തന്നെ വിടും. അതിനായി ഞങ്ങളുടെ ഭാഗത്തുനിന്ന് ഇടപെടലുകളൊന്നും ഉണ്ടാവില്ല. അമിത് ഷാ വ്യക്തമാക്കി.

Read more

തടവിലാക്കപ്പെട്ടവരുടെ മോചനത്തെക്കുറിച്ച് കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ ചോദ്യത്തിനായിരുന്നു അമിത് ഷാ മറുപടി നല്‍കിയത്. ഓഗസ്റ്റ് അഞ്ചിനാണ് കാശ്മീരിനുള്ള പ്രത്യേക അധികാരം വ്യവസ്ഥ ചെയ്യപ്പെടുന്ന ഭരണഘടന അനുച്ഛേദം 320 കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്.