തമിഴ്‌നാട്ടില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിയ സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി. തമിഴ്നാട്ടിലെ പാലക്കോട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം നടന്നത്. സ്‌കൂള്‍ യൂണിഫോം ധരിച്ച കുട്ടികളാണ് വീഡിയോയിലുള്ളത്.
ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 150ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. സ്‌കൂള്‍ യൂണിഫോം ധരിച്ച് കാലില്‍ ചെരുപ്പുകളില്ലാതെ ശൗചാലയം വൃത്തിയാക്കുന്ന വിദ്യാര്‍ത്ഥികളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ പ്രചരിച്ചിരുന്നു.
Read more
ഇതിന് പിന്നാലെ നാട്ടുകാരുടെയും രക്ഷിതാക്കളുടെയും കടുത്ത പ്രതിഷേധത്തിന് പിന്നാലെയാണ് സംഭവത്തില്‍ അന്വേഷണം പ്രഖ്യപിച്ചത്. പ്രധാനാധ്യാപിക കുട്ടികളെകൊണ്ട് നിരവധി തവണ മുറ്റമടിപ്പിക്കുകയും ശൗചാലയം വൃത്തിയാക്കുകയും ചെയ്യിപ്പിച്ചിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.