ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ്; വീട് ഒഴിയാൻ പറയുന്ന് അടക്കം കുറ്റകരം

കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ കര്‍ശന നടപടിയുമായി കേന്ദ്ര സർക്കാർ. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമം തടയാൻ ഓര്‍ഡിനൻസ് ഇറക്കും. തീരുമാനത്തിന് മന്ത്രിസഭായോഗം അംഗീകാരം നൽകി. ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നത് ജാമ്യമില്ലാ കുറ്റമാക്കും. 6 മാസം മുതൽ 7 വർഷം വരെ തടവ് ശിക്ഷയാണ് ഓര്‍ഡിനൻസ് വ്യവസ്ഥ ചെയ്യുന്നത്. 8 ലക്ഷം രൂപ വരെ പിഴയും ഈടാക്കും. ആരോഗ്യ പ്രവർത്തകരോട് വീടുകൾ ഒഴിഞ്ഞു പോകുവാൻ പറയുന്നതും ശിക്ഷാർഹമായ കുറ്റമാകും.

ഡോക്ടർമാർക്കെതിരെയോ ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള അക്രമം ഒരു കാരണവശാലും അനുവദിക്കില്ല. വാഹനങ്ങൾ തകർത്താൽ മാർക്കറ്റ് വിലയുടെ രണ്ടിരട്ടി നഷ്ടപരിഹാരം അക്രമികളിൽ നിന്ന് ഈടാക്കും. എപിഡമിക്ക് ഡിസീസസ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ഓര്‍ഡിനൻസ് ഇറക്കുന്നത്. ആരോഗ്യ പ്രർത്തകർക്ക് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാനും നടപടി എടുക്കും .ആയുഷ്മാൻ ഭാരത് പദ്ധതിയിൽ പെടുത്തി കോവിഡ്-19 ചികിത്സ സൗജന്യമാക്കും എന്നും കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു