"'ഹൗഡി, മോദി'യിൽ തടിച്ചു കൂടിയ ബഫൂണുകളിൽ ഒരെണ്ണത്തിനും എഴുന്നേറ്റു നിന്ന് 'മിസ്റ്റർ പ്രധാനമന്ത്രി, അത് ശരിയല്ല' എന്ന് പറയാൻ ധൈര്യം ഉണ്ടായിരുന്നില്ല": മാർക്കണ്ഡേയ കട്ജു

ഇന്ത്യയിലെ സ്ഥിതിഗതികൾ ഭദ്രമാണെന്ന് ഹ്യൂസ്റ്റണില്‍ “ഹൗഡി മോദി” പരിപാടിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേട്ടിരുന്ന അമേരിക്കൻ ഇന്ത്യക്കാരെയും വിമർശിച്ച് മുന്‍ സുപ്രീം കോടതി ജഡ്ജി മാർക്കണ്ഡേയ കട്ജു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് മാർക്കണ്ഡേയ കട്ജു വിമർശനം ഉന്നയിച്ചത്.

മാർക്കണ്ഡേയ കട്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഹ്യൂസ്റ്റണിലെ ഇന്ത്യക്കാരെ ഓർത്ത് ലജ്ജ തോന്നുന്നു.

ഒരു നുണ, അത് എത്ര വലിയ നുണ ആയിരുന്നാലും, ആവർത്തിച്ചു പറഞ്ഞാൽ വിശ്വസിക്കപ്പെടും എന്നത് നാസി പ്രചാരണ മന്ത്രി ഡോ. ഗീബല്‍സിന്റെ പ്രമാണവാക്യമായിരുന്നു. കുത്തനെയുള്ള ഉത്പാദന തകർച്ച റെക്കോഡിടുമ്പോൾ, വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ മൂലം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ മുങ്ങുമ്പോൾ ഇന്ത്യയിൽ എല്ലാ കാര്യങ്ങളും മികച്ചതാണെന്ന് പറയുന്നത് (അതും പല ഭാഷകളിൽ) ജർമ്മനി യുദ്ധം തോൽക്കുമ്പോഴും ജയിക്കുകയാണെന്ന് ഗീബല്‍സ് പറഞ്ഞത്തിന് തുല്യമാണ്. അല്ലെങ്കിൽ അമേരിക്കൻ സൈന്യം ബാഗ്ദാദിൽ ആധിപത്യം സ്ഥാപിക്കുമ്പോൾ സദ്ദാം യുദ്ധത്തിൽ വിജയിക്കുകയാണെന്ന് ഇറാഖ് വാർത്താവിതരണ മന്ത്രി മുഹമ്മദ് സയീദ് അൽ സാഹഫ് (ബാഗ്ദാദ് ബോബ് അല്ലെങ്കിൽ കോമിക്കൽ അലി എന്നറിയപ്പെടുന്ന) പറഞ്ഞതു പോലെയാണ്. ചില രാഷ്ട്രീയ നേതാക്കൾ വിശ്വസിക്കുന്നത്, ഇന്ത്യക്കാർ വിഡ്ഢികളാണെന്നും തങ്ങൾ പറയുന്ന എല്ലാ നുണകളും വിഴുങ്ങും എന്നുമാണ്. അവിടെ തടിച്ചുകൂടിയ 50,000 ബഫൂണുകളിൽ ഒരെണ്ണത്തിനും എഴുന്നേറ്റു നിന്ന് “മിസ്റ്റർ പ്രധാനമന്ത്രി, അത് ശരിയല്ല” എന്ന് പറയാൻ ധൈര്യമുണ്ടായിരുന്നില്ല.
ഹ്യൂസ്റ്റൺ എൻ‌.ആർ‌.ഐ.കളെ ഓർത്ത് ലജ്ജിക്കുന്നു.

https://www.facebook.com/justicekatju/posts/3268530223187501

Latest Stories

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

മോനെ പടിക്കലെ എന്നോട് ഈ ചതി വേണ്ടായിരുന്നു; രോഹിത് ശർമയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്