പ്രണയലേഖനം എഴുതിയതിന് മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ടു

ആന്ധ്രപ്രദേശില്‍ വിദ്യാര്‍ത്ഥികളെ കയ്യും കാലും ചേര്‍ത്ത് ബെഞ്ചില്‍ കെട്ടിയിട്ടു. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലാണ് മൂന്നാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന വിദ്യാര്‍ത്ഥികളെ ബെഞ്ചില്‍ കെട്ടിയിട്ടത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.

ഇതില്‍ മൂന്നാം ക്ലാസുകാരനെ പ്രണയലേഖനം എഴുതിയതിനും അഞ്ചാം ക്ലാസുകാരനെ സഹപാഠിയുടെ വസ്തു എടുത്തതിനും ആണ് ശിക്ഷിച്ചത്.

Read more

സ്‌കൂളിലെ പ്രധാന അധ്യാപികയാണ് വിദ്യാര്‍ത്ഥികളെ ശിക്ഷിച്ചത്. അതന്റെ സ്‌കൂളില്‍ ഇത്തരം നടപടികള്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ കുട്ടികളുടെ രക്ഷിതാക്കളോട് വ്യക്തമാക്കിയത്. പ്രധാന അധ്യാപിക ഉള്‍പ്പെടെ സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അച്യുത റാവു രംഗത്തെത്തി.