എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഉത്തര്‍പ്രദേശില്‍ എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ അക്രമികള്‍ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി. എഎന്‍ഐ മാധ്യമ പ്രവര്‍ത്തകന്‍ ദിലീപ് സൈനി ആണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയിലെ ബിതോറ റോഡില്‍ സ്ഥിതി ചെയ്യുന്ന ബിസൗലിയില്‍ ബുധനാഴ്ച രാത്രിയാണ് ദാരുണ സംഭവം അരങ്ങേറിയത്.

ഭൂമിയെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ദിലീപ് സൈനിയ്ക്ക് ഒപ്പമുണ്ടായിരുന്ന ഒരാള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ ഷാഹിദിനെ കാണ്‍പൂരിലെ ഹാലെറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിലീപ് സൈനി ഫത്തേപ്പൂരിലും ലഖ്‌നൗവിലും റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്നു.

ബുധനാഴ്ച രാത്രി ഷാഹിദിനൊപ്പം വീട്ടിലിരുന്ന സൈനിയെ വീട്ടില്‍ അതിക്രമിച്ച് കയറിയ 16ല്‍ അധികം അക്രമികള്‍ ആക്രമിക്കുകയായിരുന്നു. ദിലീപിന് ആക്രമണത്തില്‍ കുത്തേറ്റിരുന്നു. തുടര്‍ന്ന് സൈനിയുടെ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളും തകര്‍ത്ത ശേഷമായിരുന്നു അക്രമി സംഘത്തിന്റെ മടക്കം.

പ്രദേശത്താകെ അക്രമികള്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. സംഭത്തില്‍ 16 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ 9 പേരെ ഇതോടകം തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.

Latest Stories

യാക്കോബായ സഭാധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ അന്തരിച്ചു

മുംബൈ ഇന്ത്യൻസ് എന്താ ഇങ്ങനെ ചെയ്തത്?; റീട്ടെയിൻ ചെയ്ത താരങ്ങളുടെ ലിസ്റ്റിൽ ഞെട്ടലോടെ ആരാധകർ

തമിഴ്‌നാട്ടില്‍ ക്ഷേത്ര പരിസരത്ത് നിന്ന് റോക്കറ്റ് ലോഞ്ചര്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

ഇത്തവണത്തെ ഐപിഎൽ അടിച്ച് കേറി തകർക്കും എന്ന് ഉറപ്പായി; ടീം റീടെൻഷൻ ലിസ്റ്റിൽ വമ്പൻ സർപ്രൈസുകൾ

കൊടകര കുഴല്‍പ്പണ കേസ് വീണ്ടും അന്വേഷിക്കണം; ഇഡി അന്വേഷണം സര്‍ക്കസ് പോലെയെന്ന് വിഎസ് സുനില്‍കുമാര്‍

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി