13 വയസ് പൂര്‍ത്തിയായില്ല, വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയെ 'പൂട്ടി' ട്വിറ്റര്‍; പരാതിയും കൂടെ രേഖകളും സമര്‍പ്പിച്ചു; പിന്നാലെ ഉടനടി നടപടി

ഇന്ത്യയിലെ പ്രമുഖ വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐക്ക് വിലക്ക് ഏര്‍പ്പെടുത്തി ട്വിറ്റര്‍. അക്കൗണ്ടിന് 13 വയസ് പൂര്‍ത്തിയായിട്ടില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് എഎന്‍ഐയുടെ ട്വിറ്റര്‍ അക്കൗണ്ട് തുറക്കുമ്പോള്‍ കാണുന്നത്. എഎന്‍ഐ എഡിറ്റര്‍ സ്മിത പ്രകാശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

മൈക്രോ ബ്ലോഗിങ് പ്ലാറ്റ്ഫോം പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 13 ആണെന്നും അത് എ.എന്‍.ഐ പാലിക്കുന്നില്ലെന്നുമാണ് ട്വിറ്റര്‍ പറയുന്നത്. . ‘ഒരു ട്വിറ്റര്‍ അക്കൗണ്ട് സൃഷ്ടിക്കുന്നതിന്, നിങ്ങള്‍ക്ക് കുറഞ്ഞത് 13 വയസ് പൂര്‍ത്തിയായിരിക്കണം.

ഈ പ്രായ നിബന്ധനകള്‍ നിങ്ങള്‍ പാലിക്കുന്നില്ലെന്ന് ട്വിറ്ററിന് വ്യക്തമായി, അതിനാല്‍ നിങ്ങളുടെ അക്കൗണ്ട് ലോക്ക് ചെയ്തിരിക്കുന്നു, ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യപ്പെടും’ എന്ന് ഇമെയില്‍ സന്ദേശമാണ് എ.എന്‍.ഐക്ക് ലഭിച്ചിരിക്കുന്നത്. അക്കൗണ്ട് നീക്കം ചെയ്തതിനെതിരെ എഎന്‍ഐ പരാതിയും വാര്‍ത്ത ഏജന്‍സിയുടെ രേഖകളുമായി ട്വിറ്ററിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് രാത്രി 8.24ന് അക്കൗണ്ട് ട്വിറ്റര്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്.

Latest Stories

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം

നാഷണൽ അത്ലറ്റിക്സ് മീറ്റിന് മുടക്കാൻ 60 ലക്ഷമില്ല, അർജന്റീനക്ക് വേണ്ടി മുടക്കാൻ 100 കോടി

പാകിസ്ഥാൻ ക്രിക്കറ്ററുടെ മരണ വാർത്ത സ്ഥിതീകരിച്ച് ബോർഡ്, അനുശോചനം അറിയിച്ച് ആരാധകർ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തന്നെ ഹാജരാക്കാൻ പൊലീസിനോട് കോടതി

BGT 2024-25: ഇന്ത്യൻ ബോളേഴ്‌സ് എന്ന സുമ്മാവ; ഓസ്‌ട്രേലിയയെ വട്ടം ചുറ്റിച്ച് താരങ്ങൾ; തിരിച്ച് വരവ് ഗംഭീരം

'ഞാൻ മുസ്ലീം ചെക്കനുമായി പ്രണയത്തിലാണെന്ന് എല്ലാവരും കരുതി'; ചുരുളം മുടിയുള്ളവരെല്ലാം ടെററിസ്റ്റ് നക്സലേറ്റ്: മെറീന മൈക്കിൾ