രാജ്യത്ത് 6,915 പേര്‍ക്ക് കൂടി കോവിഡ്, സജീവ കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,915 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണ 10,000 ത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനമായി കുറഞ്ഞു. പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.11 ശതമാനമാണ്.

രാജ്യത്തെ സജീവ കേസുകളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ എത്തി. നിലവില്‍ 92,472 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
180 കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,14,023 ആയി ഉയര്‍ന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,864 പേര്‍ കോവിഡില്‍ നിന്ന് മുക്തി നേടി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 4,23,24,550 ആയി. രാജ്യത്തെ രോഗമുക്തി നിരക്ക് 98.59 ശതമാനമായി ഉയര്‍ന്നു.

Read more

രാജ്യത്ത് ഇതുവരെ 177.70 കോടി ഡോസ് കോവിഡ് വാക്സിനാണ് വിതരണം ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.