അന്താരാഷ്ട്ര അതിര്‍ത്തി ഭേദിച്ച് വീണ്ടുമൊരു ഇന്ത്യന്‍ പ്രണയം; യൂട്യൂബറെ തേടിയെത്തിയത് ഇറാന്‍ യുവതി

അന്താരാഷ്ട്ര അതിര്‍ത്തി ഭേദിച്ച് വീണ്ടുമൊരു ഇന്ത്യന്‍ പ്രണയം പൂവിടുന്നു. ഇത്തവണ ഇന്ത്യന്‍ യൂട്യൂബറെ തേടിയെത്തിയത് ഇറാനില്‍ നിന്നുള്ള യുവതിയാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ യൂട്യൂബര്‍ ദിവാകര്‍ കുമാറിനെ തേടി ഇന്ത്യയിലെത്തിയത് ഇറാനില്‍ നിന്നുള്ള ഫൈസ എന്ന യുവതിയാണ്. ഇരുവരുടെയും വിവാഹത്തിനായാണ് ഫൈസ യുപിയിലെത്തിയത്.

ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. സാമൂഹ്യ മാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലായതും. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലാണ്. 20 ദിവസത്തെ സന്ദര്‍ശക വിസയിലാണ് ഫൈസയും പിതാവ് മസൂദും എത്തിയിരിക്കുന്നത്.

Read more

നേരത്തെ ഫൈസയെ കാണാനായി ദിവാകര്‍ ഇറാനില്‍ പോയിരുന്നതായും സൂചനയുണ്ട്. ഇരുവരുടെയും വിവാഹം ഉടന്‍ നടക്കുമെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇരു കുടുംബങ്ങളുടെയും സമ്മതത്തോടെയാണ് വിവാഹം നടക്കുന്നത്.