ഗര്‍ഭിണികള്‍ക്ക് നിയമനവിലക്ക്: എസ്.ബി.ഐ നടപടിയില്‍ വനിതാ കമ്മീഷന്‍ ഇടപെടല്‍

ഗര്‍ഭിണികള്‍ക്ക് നിയമനവിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ)യുടെ ഉത്തരവില്‍ ഇടപെട്ട് ഡല്‍ഹി വനിതാ കമ്മീഷന്‍. സംഭവത്തില്‍ വനിതാ കമ്മീഷന്‍ വിശദീകരണം തേടി. എസ്.ബി.ഐ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് അധ്യക്ഷ സ്വാതി മലിവാള്‍ ആവശ്യപ്പെട്ടു. ഉത്തരവ് വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി എസ്.ബി.ഐക്ക് നോട്ടീസ് അയച്ചു.

മൂന്ന് മാസത്തില്‍ കൂടുതല്‍ ഗര്‍ഭിണികളായ യുവതികള്‍ക്ക് നിയമനവിലക്ക് ഏര്‍പ്പെടുത്തി എസ്.ബി.ഐ ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വനിത കമ്മീഷന്‍ ഇടപെട്ടത്. അടുത്ത ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം.

2009ല്‍ പിന്‍വലിച്ച വിലക്കാണ് ഇപ്പോള്‍ പുനഃസ്ഥാപിച്ചിരിക്കുന്നത്. പുതിയ നിയമനങ്ങള്‍ നടത്തുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. എസ്.ബി.ഐ നിയമനത്തിന് പരിഗണിക്കുന്ന വനിത ഗര്‍ഭിണി ആണെങ്കില്‍, അവരുടെ ഗര്‍ഭകാലം മൂന്ന് മാസത്തില്‍ കൂടുതല്‍ ആണെങ്കില്‍ അത് താല്‍ക്കാലിക അയോഗ്യതയായി കണക്കാക്കും എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ എസ്.ബി.ഐയുടെ എല്ലാ ലോക്കല്‍ ഹെഡ് ഓഫീസുകളിലും സര്‍ക്കിള്‍ ഓഫീസുകളിലും നല്‍കിയിരുന്നു.

ഗര്‍ഭിണികള്‍ക്ക് മൂന്ന് മാസം കഴിഞ്ഞാല്‍ നിയമനം നിഷേധിക്കുക മാത്രമല്ല, പ്രസവശേഷം ആറ് മാസം വരെ നവജാത ശിശുവിനെ പരിപാലിക്കാനുള്ള സ്വാഭാവിക സമയം അനുവദിക്കുകയും ചെയ്യുന്നില്ല. പ്രസവശേഷം നാല് മാസത്തിനുള്ളില്‍ ആളുകള്‍ ജോലിയില്‍ പ്രവേശിക്കണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്.

ഡിസംബര്‍ 21ന് ചേര്‍ന്ന യോഗത്തിലാണ് വ്യവസ്ഥകളില്‍ മാറ്റം വരുത്തിയത്. ജനുവരി 12നാണ് പുതിയ നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. നേരത്തെയും എസ്.ബി.ഐയില്‍ ഗര്‍ഭിണികളുടെ നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച് ഇത്തരത്തിലുള്ള നിയന്ത്രണങ്ങളുണ്ടായിരുന്നു. ശക്തമായ പ്രതിഷേധങ്ങളെ തുടര്‍ന്നാണ് ഇവ പിന്‍വലിച്ചത്.

ആറ് മാസം വരെ ഗര്‍ഭിണികളായ സ്ത്രീകളെ ജോലിയില്‍ നിയമിക്കാന്‍ ജോലി ചെയ്യുന്നത് ആരോഗ്യത്തിനെ ബാധിക്കില്ല എന്ന ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതി എന്നാണ് 2009ല്‍ കൊണ്ടുവന്ന മാറ്റം. വ്യവസ്ഥയിലെ ഈ മാറ്റമാണ് ഇപ്പോള്‍ വീണ്ടും തിരുത്തലിന് വിധേയമാക്കിയിരിക്കുന്നത്. അന്നത്തെ വിലക്ക് നീക്കം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരും മറ്റ് സംഘടനകളുമാണ് മുന്നിട്ട് നിന്നത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി