തന്നെ വകവരുത്താന്‍ ശ്രമിക്കുന്നത് സുരക്ഷാ ജീവനക്കാരല്ല, നരേന്ദ്രമോദിയാണെന്ന് അരവിന്ദ് കെജ്‌രിവാള്‍

സുരക്ഷാ ഉദ്യാഗസ്ഥരല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ പോലെ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ താനും കൊല്ലപ്പെടുമെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് കെജ്‌രിവാളിന്റെ പുതിയ പ്രസ്താവന.

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വിജയ് ഗോയലിന് ട്വിറ്ററിലൂടെ നല്‍കിയ മറുപടിയിലാണ് കെജ്‌രിവാളിന്റെ പുതിയ ആരോപണം. സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തുമെന്ന ഭയം ഉണ്ടെങ്കില്‍ കെജ്‌രിവാള്‍ സ്വന്തം ഇഷ്ടമനുസരിച്ച് ആളുകളെ തിരഞ്ഞെടുക്കട്ടെയെന്ന് കേന്ദ്രമന്ത്രി വിജയ് ഗോയല്‍ പറഞ്ഞിരുന്നു. ഇതിനോടാണ് കെജ്‌രിവാളിന്റെ പ്രതികരണം.

സ്വന്തം സുരക്ഷാ ഉദ്യോഗസ്ഥരെ കെജ്‌രിവാള്‍ സംശയിക്കുന്നതില്‍ ദുഃഖമുണ്ടെന്നും ഡല്‍ഹി പൊലീസിന്റെ യശ്ശസ് കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് താങ്കളുടെ സംശയമെന്നും വിജയ് ഗോയല്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് സ്വന്തം സുരക്ഷാഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാം. അക്കാര്യത്തില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ എന്നോട് പറയൂ. താങ്കള്‍ക്ക് ദീര്‍ഘായുസ് ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നുവെന്നും ഗോയല്‍ ട്വീറ്ററിലൂടെ അറിയിച്ചിരുന്നു.

നേരത്തെ, പഞ്ചാബ് വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി തന്റെ പുറകേ തന്നെയുണ്ടെന്നും, ഒരു ദിവസം സുരക്ഷാ ഉദ്യോഗസ്ഥരാല്‍ തന്നെ താന്‍ കൊല്ലപ്പെടുമെന്നും കെജ്‌രിവാള്‍ പറഞ്ഞിരുന്നത്. സ്വകാര്യ സുരക്ഷാ ജീവനക്കാര്‍ തന്നെ ബി.ജെ.പിക്ക് തന്റെ എല്ലാ കാര്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്നും കെജ്രിവാള്‍ ആരോപിച്ചിരുന്നു.

Latest Stories

കോതമംഗലത്ത് അതിഥി തൊഴിലാളിയുടെ മകള്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

റോക്കറ്റ് വേഗത്തില്‍ സ്ട്രൈക്ക് റേറ്റ്, തന്റെ പ്രഹരശേഷിയ്ക്ക് പിന്നില്‍?; ഒടുവില്‍ ആ രഹസ്യം ഡിവില്ലിയേഴ്‌സിനോട് വെളിപ്പെടുത്തി സഞ്ജു

ഒഡീഷയെ തകർത്ത് കേരളം സന്തോഷ് ട്രോഫി ക്വാർട്ടർ ഫൈനലിൽ

എനിക്ക് കഴിവുണ്ട് എന്ന് അറിയാം, ഇനി ഒറ്റ ലക്‌ഷ്യം മാത്രമാണ് ഉള്ളത്: സഞ്ജു സാംസൺ

മാതാപിതാക്കള്‍ ഇടപെടരുത്; പ്രായപൂര്‍ത്തിയായ ലെസ്ബിയന്‍ ദമ്പതികള്‍ക്ക് ഒരുമിച്ച് ജീവിക്കാമെന്ന് ആന്ധ്ര ഹൈക്കോടതി

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് പണം വാഗ്ദാനം ചെയ്ത് ബിസിസിഐ, അന്തസ്സ് അടിയറവ് വയ്ക്കാതെ പിസിബി

പ്രായക്കൂടുതൽ തോന്നുന്നുവെന്ന് പറഞ്ഞ് ആ നടൻ തനിക്കൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞു; തുറന്ന് പറഞ്ഞ് നടി സൊനാക്ഷി സിൻഹ

IPL 2025: അന്ന് ധോണി അശ്വിനെ നല്ല രീതിയിൽ തെറിപറഞ്ഞു, അവന്റെ കയ്യിലിരുപ്പ് കൊണ്ടാണ് അത് സംഭവിച്ചത്: വിരേന്ദർ സെവാഗ്

'തുടര്‍ച്ചയായി അപമാനിതനാകുന്നതിലും നല്ലത് കളി മതിയാക്കുന്നത്'; അശ്വിന്റെ വിരമിക്കലിന് പിന്നാലെ ബോംബിട്ട് താരത്തിന്റെ പിതാവ്

അമ്പടാ കേമാ..., വിരമിക്കല്‍ പ്രഖ്യാപനത്തിലെ അശ്വിന്‍ ബ്രില്ലിയന്‍സ്!