കിരൺ റിജിജുവിനെ മാറ്റി; പുതിയ നിയമമന്ത്രിയായി അർജുൻ റാം മേഘവാൾ

കേന്ദ്രനിയമ മന്ത്രി സ്ഥാനത്ത് നിന്ന് കിരൺ റിജിജുവിനെ മാറ്റി. അർജുൻ റാം മേഘവാളാണ് പുതിയ നിയമമന്ത്രി. പാര്‍ലമെന്ററി കാര്യ- സാംസ്കാരിക സഹമന്ത്രിയായ അര്‍ജുന്‍ റാം മേഘ്‍വാൾ, രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപിയാണ്. മറ്റു വകുപ്പുകള്‍ അദ്ദേഹം തുടര്‍ന്നും കൈകാര്യം ചെയ്യും.

കിരൺ റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ചുമതല നല്‍കി. ജഡ്ജി നിയമന വിവാദങ്ങൾക്കിടെയാണ് മന്ത്രി സഭയിലെ അഴിച്ചു പണി. ജഡ്ജി നിയമനം ഉള്‍പ്പെടെ പല സുപ്രധാന വിഷയങ്ങളിലും സുപ്രീകോ‌ടതിയുമായി പലതവണ റിജിജു നേർക്കു നേർ വന്നിട്ടുണ്ട്.

Read more

രണ്ടാം മോദി മന്ത്രിസഭയില്‍ ആദ്യം ന്യൂനപക്ഷകാര്യ സഹമന്ത്രിയായിരുന്ന കിരണ്‍ റിജിജു പിന്നീട് സ്പോര്‍ട്സ് യുവജനകാര്യവകുപ്പിന്റെ സ്വതന്ത്രചുമതലയിലേക്കും 2021 ജൂലൈ ഏഴ് മുതല്‍ നിയമവകുപ്പ് കാബിനറ്റ് മന്ത്രിയായും പ്രവർത്തിക്കുകയായിരുന്നു.