ടോള്‍ പ്ലാസയില്‍ സൈനീകരെ കണ്ടാല്‍ സല്യൂട്ട് ചെയ്യണം; ഉത്തരവുമായി ദേശിയപാതാ അതോറിറ്റി

ഇനിമുതല്‍ ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ സൈനികര്‍ കടന്നു പോകുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കണം. ദേശിയപാത അതോറിറ്റിയുടേതാണ് ഉത്തരവ്.തങ്ങളോട് ടോള്‍ പ്ലാസകളിലെ ജീവനക്കാര്‍ പരുഷമായാണ് പെരുമാറുന്നത് എന്ന സൈനികരുടെ പരാതിപെട്ടിരുന്നു.
നിലവില്‍ രാജ്യത്തെ എല്ലാ ടോള്‍ പ്ലാസകളിലും കര,നാവിക,വ്യോമ സേനാംഗങ്ങള്‍ക്ക് ടോള്‍ അടക്കേണ്ടതില്ല. രാജ്യത്തിന്റെ സുരക്ഷ കാക്കുന്നവരാണ് സൈനികര്‍. അതുകൊണ്ടുതന്നെ സൈനികര്‍ ഏറെ ബഹുമാനം അര്‍ഹിക്കുന്നുണ്ട്. അവര്‍ക്ക് അര്‍ഹിക്കുന്ന ആദരവ് നല്‍കാന്‍ ടോള്‍ പ്ലാസയിലെ ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ട് എന്നാണ് ദേശിയപാതാ അതോറിറ്റിയുടെ സര്‍ക്കുലറില്‍ പറയുന്നത്.

സൈനികര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി പോകുമ്പോള്‍പ്പോലും ടോള്‍പ്ലാസ ഉദ്യോഗസ്ഥര്‍ അപമര്യാദയോടുകൂടിയാണ് പെരുമാറുന്നത് എന്നാണ് പരാതി. പലപ്പോഴും മോശമായ പദപ്രയോഗങ്ങള്‍ നടത്തുന്നതിന് പുറമേ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പരിശോധിയ്ക്കുകയും ചെയ്യുന്നുവെന്നാണ് സൈനികര്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇനിമുതല്‍് സൈനികരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കേണ്ടത് ദേശീയപാതാ അതോറിറ്റിയിലെ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ, അല്ലെങ്കില്‍ ടോള്‍ പിരിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള എജന്‍സിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥനോ മാത്രമായിരിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ടോള്‍ പിരിക്കാന്‍ നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ അനുവാദമില്ലെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.

Read more

സായുധ സേനാംഗങ്ങള്‍ ടോള്‍ നല്‍കേണ്ടതില്ലയെന്ന് 1901 ലെ ഇന്ത്യന്‍ ടോള്‍ ആക്ടില്‍ പറയുന്നുണ്ട്. എന്നായിത് വിവാദമായതിനേ തുടര്‍ന്ന് സായുധ സേനാംഗങ്ങള്‍ ഔദ്യോഗിക ജോലി നിര്‍വഹിക്കുകയാണെങ്കില്‍ മാത്രം ടോള്‍ നല്‍കേണ്ടതില്ല എന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു.