അച്ചടക്ക ലംഘനത്തിന്റെ പേരില്‍ അസാധാരണ നടപടി; സൈനികരുടെ മൊബൈല്‍ ഫോണുകള്‍ തല്ലിത്തകര്‍ത്തു

അച്ചടക്ക ലംഘനത്തിന്റെ പേരില്‍ സൈനിക കേന്ദ്രങ്ങളില്‍ ട്രെയിനികളുടെ മൊബൈല്‍ ഫോണുകള്‍ പരസ്യമായി നശിപ്പിച്ചു. അച്ചടക്കം ഉറപ്പുവരുത്താനെന്ന പേരിലാണ് അസാധാരണ നടപടി.

ഈ നടപടിയേ ചൈന ഗ്ലോബല്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കിന്റെ വെബ്‌സൈറ്റില്‍ ഇന്ത്യന്‍ ആര്‍മിയുടെ ഇരുണ്ടമുഖം എന്നാണ് വിശേഷിപ്പിച്ചത്. വീഡിയോ സഹിതം അപ്‌ലോഡ് ചെയ്തുകൊണ്ടാണ് ഇന്ത്യന്‍ ആര്‍മിയെ ചൈനീസ് മാധ്യമം രൂക്ഷമായി വിമര്‍ശിച്ചത്. മധ്യപ്രദേശിലെ സൗഗോറിലുള്ള മഹര്‍ റെജിമെന്റല്‍ കേന്ദ്രത്തില്‍ 50 ഓളം ട്രെയിനികളുടെ മുന്നില്‍ അവരുടെ ഫോണുകള്‍ പറക്കല്ലുകളുപയോഗിച്ച് തകര്‍ക്കുന്നതാണ് വീഡിയോയിലുള്ളത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഇന്ത്യന്‍ സൈനിക അധികൃതര്‍ 2015 സെപ്റ്റംബറിലാണ് ഈ വീഡിയോ ഷൂട്ട് ചെയതതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ശാരീരിക-ആയുധ പരിശീലന ക്ലാസുകളില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. ആവര്‍ത്തിച്ച് ചട്ടം ലംഘനം നടത്തിയ ചില അസാധാരണ നടപടിയുണ്ടാകും സൈന്യത്തില്‍ എല്ലാം അച്ചടക്കമാണെന്നും സൈനികവൃത്തങ്ങള്‍ പ്രതികരിച്ചു.

Read more

ട്രെയിനികളാണ് എങ്കിലും അവര്‍ നാളെ ഇന്ത്യയ്ക്കു വേണ്ടി യുദ്ധം ചെയ്യേണ്ടവരാണ്. ഇപ്പോഴെ അവരുടെ അച്ചടക്ക ലംഘനം ചുണ്ടിക്കാട്ടിയില്ലായെങ്കില് ഭാവിയില്‍ യുദ്ധത്തിനിടയിലും അവര് അത് ആവ‍ര്‍ത്തിക്കും. സൈനിക അധികൃതര്‍ കൂട്ടിച്ചേര്ത്തു. പുതുതായി സൈന്യത്തിലെത്തുന്നവര്‍ക്ക് 12 മാസത്തോളമാണ് പരിശീലനം.