അർണബ് ഗോസ്വാമിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു

റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അർണബ് ഗോസ്വാമി പൊലീസ് കസ്റ്റഡിയിൽ. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അർണബിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇന്ന് രാവിലെ വീട്ടിലെത്തിയാണ് മുംബൈ പൊലീസ് അർണബ് ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തത്.

Read more

അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വേ നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അർണബ്  ഗോസ്വാമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അര്‍ണബിന് പൊലീസ് നോട്ടീസ് നല്‍കിയിരുന്നു. പൊലീസ് കയ്യേറ്റം ചെയ്തെന്നും ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നുമാണ് അര്‍ണബിന്‍റെ പരാതി. വീട്ടുകാരെയും കയ്യേറ്റം ചെയ്തെന്നും പരാതി.