സൗത്ത് ഇന്ത്യയിലെ ആദ്യ ചാനല്‍ ഏറ്റെടുത്ത് റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വര്‍ക്ക്; 'റിപ്പബ്ലിക്ക് കന്നഡ' പ്രഖ്യാപിച്ച് അര്‍ണാബ് ഗോസ്വാമി; കൂടെ അവകാശവാദങ്ങളും

റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വര്‍ക്ക് സൗത്ത് ഇന്ത്യയിലെ ആദ്യ ചാനല്‍ പ്രഖ്യാപിച്ചു. വിജയ് സങ്കേശ്വരിന്റെ ഉടമസ്ഥതയിലുള്ള കന്നഡ വാര്‍ത്താ ചാനലായ ദിഗ്വിജയ് ടിവിയെ ഏറ്റെടുത്തുകൊണ്ടാണ് അര്‍ണാബ് ഗോസ്വാമിയുടെ നേതൃത്വത്തിലുള്ള ചാനല്‍ കര്‍ണാടകയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ‘റിപ്പബ്ലിക്ക് കന്നഡ’ എന്നതായിരിക്കും പുതിയ ചാനലിന്റെ പേര്. ബെംഗളൂരുവിലുള്ള ദിഗ്‌വിജയ് ടിവിയുടെ ചാനല്‍ സ്റ്റുഡിയോയില്‍ നിന്നാണ് കന്നഡ ചാനലിന്റെ പ്രഖ്യാപനം അര്‍ണാബ് നടത്തിയത്. പുതിയ ചാനല്‍ 2023 ഒക്‌ടോബര്‍ 25 കന്നഡയില്‍ പ്രവര്‍ത്തനം ആരംഭിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂസ് നെറ്റ്‌വര്‍ക്കാണ് തങ്ങളുടേതെന്ന് അര്‍ണാബ് ഗോസ്വാമി അവകാശപ്പെട്ടു. 438 മില്ല്യണ്‍ ആള്‍ക്കാരിലേക്ക് ചാനല്‍ നെറ്റ്‌വര്‍ക്ക് എത്തുന്നുണ്ടെന്ന് അദേഹം പറഞ്ഞു. 2016 നവംബര്‍ ഒന്നിന് ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനം രാജിവച്ചാണ് അര്‍ണാബ് റിപ്പബ്ലിക് എന്ന വാര്‍ത്താ ചാനല്‍ പ്രഖ്യാപിച്ചത്. എന്നാല്‍, സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാതികളെത്തുടര്‍ന്ന് പേര് പിന്നീട് റിപ്പബ്ലിക് ടിവി എന്ന് മാറ്റി. റിപ്പബ്ലിക് ടിവിയെ ഇന്ത്യയുടെ ആദ്യത്തെ സ്വതന്ത്ര മാധ്യമമായാണ് അര്‍ണാബ് വിശേഷിപ്പിച്ചത്.

തുടര്‍ന്ന് 2017ലാണ് റിപ്പബ്ലിക്ക് ടിവി സംപ്രേക്ഷണം ആരംഭിക്കുന്നത്. 2019ല്‍ റിപ്പബ്ലിക്ക് ഭാരത് എന്ന പേരില്‍ ഹിന്ദി ന്യൂസ് ചാനല്‍ സംപ്രേക്ഷണം ആരംഭിച്ചു. 2021 കൊല്‍ക്കത്തയില്‍ നിന്ന് റിപ്പബ്ലിക്ക് ബംഗ്‌ളായും റിപ്പബ്ലിക്ക് മീഡിയ നെറ്റ്‌വര്‍ക്കില്‍ നിന്നും തുടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് ദിഗ്വിജയ് ടിവിയെ ഏറ്റെടുത്ത് കര്‍ണാടകയില്‍ നിന്നും റിപ്പബ്ലിക്ക് കന്നഡ ന്യൂസ് ചാനല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ