നിരുപാധികം മാപ്പു പറയാം; കോടതിയലക്ഷ്യ കേസില്‍ അര്‍ണബ് ഗോസ്വാമി

2016ലെ കോടതിയലക്ഷ്യ കേസില്‍ നിരുപാധികം മാപ്പുപറയാമെന്ന് റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫും എംഡിയുമായ അര്‍ണബ് ഗോസ്വാമി. അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകനും ‘ദ എനര്‍ജി ആന്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട്’ മുന്‍ തലവനുമായ ആര്‍.കെ പച്ചൗരി നല്‍കിയ കേസിലാണ് പ്രതികരണം.

ടൈംസ് നൗവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കെയാണ് അര്‍ണബിനെതിരെ പച്ചൗരി കേസ് കൊടുത്തത്. പച്ചൗരിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്ന കോടതി ഉത്തരവുകള്‍ മനഃപൂര്‍വം ലംഘിച്ചെന്ന് കാണിച്ചായിരുന്നു മാധ്യമങ്ങള്‍ക്കെതിരെ പച്ചൗരി കേസ് കൊടുത്തത്.

അന്ന് ടൈംസ് ഓഫ് നൗ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന അര്‍ണബിനും ബെന്നെറ്റ് ആന്‍ഡ് കോള്‍മാന്‍, ദ എക്മോണിക് ടൈംസ്, രാഘവ് ഓഹ്രി, പ്രണോയ് റോയ് എന്നിവര്‍ക്കെതിരെയും പരാതി നല്‍കിയിരുന്നു. കേസ് നടപടികള്‍ക്കിടെ 2020 ഫെബ്രുവരി 13ന് പച്ചൗരി മരിക്കുകയായിരുന്നു.

മുതിര്‍ന്ന അഭിഭാഷകയായ മാളവിക ത്രിവേദിയാണ് അര്‍ണബ് ഗോസ്വാമിക്ക് വേണ്ടി ഡല്‍ഹി ഹൈക്കോടതിയില്‍ ഹാജരായത്. ഒരാഴ്ചയ്ക്കിടെ അര്‍ണബിന്റെ നിരുപാധിക മാപ്പ് സമര്‍പ്പിക്കാമെന്ന് അഭിഭാഷക ജസ്റ്റിസ് മന്‍മീത് പ്രിതം സിംഗ് അറോറയെ അറിയിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ