വ്യാജവാർത്ത നൽകി കോവിഡ്​ മുന്നണി പോരാളികളെ അപമാനിച്ചു; അർണബിന്റെ റിപ്പബ്ലിക്കിന് എതിരെ ​പരാതിയുമായി സി.ഐ.ടി.യു

അർണബ് ഗോസ്വാമി മാനേജിംഗ് ഡയറക്ടറും എഡിറ്റർ ഇൻ ചീഫുമായ റിപ്പബ്ലിക്​ ടി.വിക്കെതിരെ പരാതിയുമായി സി.ഐ.ടി.യു. കോവിഡ്​ മുന്നണി പോരാളികളെ അപമാനിച്ചെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പരാതി. തിരുവനന്തപുരം ടി.ബി സെന്ററിൽ കോവിഡ് വാക്സിന്‍ ക്യാരിയര്‍ ബോക്സിന്റെ ലോഡ് ഇറക്കുന്നതുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്ക് ടി.വിയിൽ വന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് സി.ഐ.ടി.യു ജില്ലാ കമ്മിറ്റി പുറത്തുവിട്ട പ്രസ്​താവനയിൽ പറഞ്ഞു. ലോഡ് ഇറക്കാൻ അമിതകൂലി ആവശ്യപ്പെട്ടെന്നും അത്​ ലഭിക്കാത്തതിനാൽ ലോഡ്​ ഇറക്കാതെ തൊഴിലാളികൾ അനിശ്ചിതത്വം സൃഷ്​ടിച്ചെന്നുമായിരുന്നു​ റിപ്പബ്ലിക്​ ടി.വി വാർത്ത നൽകിയത്​.

എന്നാൽ, വാർത്തയിൽ പറയുന്നത് പോലെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്നും വാക്സിനേഷന്‍ ആരംഭിച്ച ശേഷമെത്തുന്ന വാക്‌സിന്‍ ലോഡുകള്‍ ഇപ്പോൾ തൊഴിലാളികള്‍ സൗജന്യമായാണ് ഇറക്കുന്നതെന്നും സി.ഐ.ടി.യു പ്രസ്താവനയിൽ വ്യക്​തമാക്കി. കൂലിക്കായി തൊഴിലാളികൾ ആരോടും തർക്കിച്ചിട്ടില്ല. റിപ്പബ്ലിക്​ ടി.വിയുടെ റിപ്പോർട്ടർ വസ്തുതകൾ വളച്ചൊടിച്ച് റിപ്പോർട്ട്​ ചെയ്യുകയും അതിലൂടെ കോവിഡ് പ്രതിരോധ സേവനങ്ങളിൽ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന തൊഴിലാളികളെ അപമാനിച്ചുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

കോവിഡിന്റെ ഒന്നാം വ്യാപന സമയത്ത് അഞ്ച് കോടി രൂപയാണ് തൊഴിലാളികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. തൊഴിലാളികളുടെ അദ്ധ്വാനത്തെ അപമാനിക്കുന്ന തരത്തിൽ ഉള്ള ഇത്തരം വാര്‍ത്തകൾ പടച്ചുവിടുന്നത്​ പ്രതിഷേധാര്‍ഹമാണെന്നും സി.ഐ.ടി.യു പ്രസ്താവനയില്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ