അമൃത്പാൽ സിംഗിന്റെ അറസ്റ്റ്; പഞ്ചാബിൽ കനത്ത സുരക്ഷ

അറസ്റ്റിലായ ഖലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങിയതാണെന്ന് പഞ്ചാബ് പൊലീസ് . പഞ്ചാബിൽ പഞ്ചാബിലെ മോഗയിൽ ഗുരുദ്വാരയിൽ നിന്ന് പൊലീസ് പിടിയിലായ അമൃത്പാലിന്റെ ചിത്രങ്ങൾ പ്രചരിച്ചതോടെയാണ് ഇയാൾ അറസ്റ്റിലായ വിവരം ചർച്ചയായത്. ഇന്ന് രാവിലെ 6.45 നാണ് അമൃത്പാലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇയാൾ ഉൾപ്പെട്ട കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്നും അമൃത്പാലിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തുമെന്നും പൊലീസ് അറിയിച്ചു. ക്രമസമാധാനം ഉറപ്പാക്കാൻ പഞ്ചാബിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വാരിസ് പഞ്ചാബ് ദേ എന്ന സംഘടനയുടെ നേതാവാണ് അമൃത്പാൽ സിങ്. റോഡ് അപകടത്തില്‍ മതമൗലിക നേതാവ് ദീപ് സിദ്ധു മരിച്ചതിന് ശേഷമാണ് അമൃത്പാല്‍ വാരിസ് പഞ്ചാബ് ദേ സംഘടനയുടെ തലപ്പത്ത് എത്തിയത്. ആയുധധാരികളായ സംഘത്തിനൊപ്പമാണ് അമൃത്പാലിന്റെ സഞ്ചാരം.

ഫെബ്രുവരി 23 ന് പഞ്ചാബില്‍ ഉണ്ടായ വന്‍ സംഘർഷം അമൃത്പാൽ ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് ആരോപിക്കുന്നു. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന ലവ്പ്രീതി സിങിനെ അജ്നാന പൊലീസ് പിടികൂടിയിരുന്നു. അമൃത്പാലി‍ന്‍റെ അനുചരന്മാര്‍ ആയുധങ്ങളുമായി പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയിരുന്നു. തട്ടിക്കൊണ്ടു പോകല്‍ അടക്കമുള്ള കുറ്റങ്ങള്‍ അമൃത്പാലിനെതിരെ ഇയാൾക്കെതിരെ നിലനിൽക്കുന്നുണ്ട്.

ഇക്കഴിഞ്ഞ മാർച്ച് 18 ന് അമൃത്പാൽ നേരത്തെ അറസ്റ്റിലായിരുന്നു. എന്നാൽ പൊലീസ് കസ്റ്റഡിയിൽ നിന്ന് അമൃത്പാൽ രക്ഷപ്പെട്ടു. ഒരു മാസത്തോളം തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായിരുന്നില്ല. അതിനിടെ ഇയാളുടെ ഭാര്യയെയും അടുത്ത അനുയായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Latest Stories

സംഭവിച്ചത് ഗുരുതര വീഴ്ച, പിപി ദിവ്യയ്‌ക്കെതിരെ നടപടിയെടുത്ത് സിപിഎം; പാര്‍ട്ടിയുടെ എല്ലാ പദവികളില്‍ നിന്നും നീക്കും

കരഞ്ഞൊഴിഞ്ഞ് മൈതാനം, ഹൈദരാബാദിനോടും പൊട്ടി ബ്ലാസ്റ്റേഴ്‌സ്; അതിദയനീയം ഈ പ്രകടനം

തിരൂരില്‍ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ല; തിരോധാനത്തിന് പിന്നില്‍ മണ്ണ് മാഫിയയെന്ന് കുടുംബം

റേഷന്‍ മസ്റ്ററിംഗ് എങ്ങനെ വീട്ടിലിരുന്ന് പൂര്‍ത്തിയാക്കാം?

പാലക്കാട് പണമെത്തിയത് വിഡി സതീശന്റെ കാറില്‍; കെസി വേണുഗോപാലും പണം കൊണ്ടുവന്നെന്ന് മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ്

മേപ്പാടിയിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് സംഭവത്തില്‍ റവന്യ വകുപ്പിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി കെ രാജന്‍; 'നല്‍കിയ ഒരു കിറ്റിലും കേടുപാടില്ല, സെപ്തബറിലെ കിറ്റാണെങ്കില്‍ ആരാണ് ഇത്ര വൈകി വിതരണം ചെയ്തത്?

തിരഞ്ഞെടുപ്പില്‍ വിജയിപ്പിച്ചാല്‍ എല്ലാ യുവാക്കള്‍ക്കും വിവാഹം; വ്യത്യസ്ത വാഗ്ദാനവുമായി എന്‍സിപി സ്ഥാനാര്‍ത്ഥി

കാളിന്ദിയെ വെളുപ്പിച്ച വിഷം!

എനിക്കെതിരെയും വധഭീഷണിയുണ്ട്, എങ്കിലും ഞാന്‍ അതൊന്നും ശ്രദ്ധിക്കുന്നില്ല: വിക്രാന്ത് മാസി

'സിങ്കം തിരുമ്പി വന്തിട്ടേന്ന് സൊല്ല്'; ബിസിസിഐയുടെ മുഖത്തടിച്ച് ശ്രേയസ് അയ്യർ