370-ാം വകുപ്പ് താല്‍കാലികം മാത്രം, അയോധ്യയിലെ മുസ്ലിങ്ങള്‍ തെറ്റ് അംഗീകരിക്കുന്നുണ്ടെന്നും ബിജെപി നേതാവ് ഇന്ദ്രേഷ് കുമാര്‍

ഭരണഘടനയില്‍ ജമ്മു കാശ്മീരിന് അനുവദിക്കുന്ന പ്രത്യേക പദവിയായ 370-ാം വകുപ്പ് താത്കാ
ലികം മാത്രമാണെന്ന് ബിജെപി നേതാവ് ഇന്ദ്രേഷ് കുമാര്‍. പാകിസ്ഥാനും ചൈനയും ഇന്ത്യയുടെ ഭൂമി കയ്യേറിയിരിക്കുന്നത് ഭരണഘടന വിരുദ്ധവുമാണെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.

പാകിസ്ഥാന്‍ തീവ്രവാദം വളര്‍ത്തുന്നത് കൊണ്ടുള്ള ദോഷഫലങ്ങള്‍ 1972 മുതല്‍ ഇന്ത്യ നേരിടുകയാണ്. 66000 പേരുടെ ജീവനാണ് ഇന്ത്യയക്ക് പാകിസ്ഥാന്‍ കാരണം നഷ്ടമായത്. ജയ്പൂരില്‍ യുവസന്‍സദ് 2018ല്‍ പങ്കെടുക്കവെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയിലെ അനുച്ഛേദം 370 പ്രകാരം കാശ്മീരിന് നല്‍കിയിരിക്കുന്ന പ്രത്യേക പദവി താത്കാലികം മാത്രമാണ്. വിഘടന വാദികളെ ജയിലിലടച്ചതും സര്‍ക്കാരിന്റെ പുതിയ നയങ്ങളും തീവ്രവാദത്തിന് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ മുസ്ലീങ്ങള്‍ തങ്ങളുടെ മുന്‍ഗാമികള്‍ക്ക് തെറ്റു പറ്റിയതാണെന്ന് ശരിവെക്കുന്നുണ്ട്. അവിടെ ബാബറിന്റെ പേരില്‍ ഒരു പള്ളി വേണമെന്ന ആവശ്യവും അവര്‍ക്കില്ല- ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യ ചൈന വിഷയത്തില്‍ ചൈനയോട് യുദ്ധത്തിന് പോവണ്ട ആവശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.