യുവാക്കളുടെ കൈയില്‍ ആയുധങ്ങള്‍ നല്‍കിയത് 370-ാം വകുപ്പ്; കാശ്മീരിന് പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് വരില്ല; നയം വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ

ജമ്മു കശ്മീരിന് പ്രത്യക ഭരണഘടന പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 ഒരിക്കലും തിരിച്ച് വരില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ആര്‍ട്ടിക്കിള്‍ 370 കഴിഞ്ഞുപോയ സംഭവമാണ്. ആര്‍ട്ടിക്കിള്‍ 370 ചരിത്രമായി മാറിയെന്നും ഒരിക്കലും തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും അദേഹം വ്യക്തമാക്കി. പറഞ്ഞു. ജമ്മുകശ്മീര്‍ നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പ്രകടനപത്രിക പുറത്തിറക്കിയ ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.

‘ജമ്മു കശ്മീര്‍ എല്ലായ്പ്പോഴും ഇന്ത്യയുടെ ഭാഗമെന്നാണ് ഞങ്ങളുടെ പാര്‍ട്ടി വിശ്വസിക്കുന്നത്. അതങ്ങനെതന്നെ ആയിരിക്കും. 2014 വരെ ജമ്മു കശ്മീര്‍ വിഘടനവാദത്തിന്റെയും ഭീകരവാദത്തിന്റേയും നിഴലിലായിരുന്നു. പലരും ജമ്മുകശ്മീരിനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചു. എല്ലാ സര്‍ക്കാരുകളും പ്രീണന നയമാണ് കൈക്കൊണ്ടത്. ജമ്മു കശ്മീരിന്റെ ചരിത്രം എഴുതപ്പെടുമ്പോള്‍ കഴിഞ്ഞ പത്ത് വര്‍ഷം സംസ്ഥാനത്തിന്റെ
സുവര്‍ണ്ണകാലഘട്ടത്തെ രേഖപ്പെടുത്തുമെന്ന് അമിത് ഷാ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 ഭരണഘടനയുടെ ഭാഗമല്ല. യുവാക്കളുടെ കൈയില്‍ ആയുധങ്ങള്‍ നല്‍കിയത് 370-ാം വകുപ്പാണ്. യുവാക്കളെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടത് ആര്‍ട്ടിക്കിള്‍ 370 ആണ്. മോദി സര്‍ക്കാറിന്റെ പ്രധാന ഭരണനേട്ടങ്ങളിലൊന്നാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതെന്നും അമിത് ഷാ പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതിന് ശേഷം ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല. നിലവില്‍ കേന്ദ്ര ഭരണപ്രദേശമായ ജമ്മു കശ്മീരില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്.

Latest Stories

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ