അരുണാചൽ പ്രദേശിൽ രണ്ട് സൈനികരെ കാണാതായി; കാണാതായത് ഉത്തരാഖണ്ഡ് സ്വദേശികൾ

അരുണാചൽ പ്രദേശിൽ രണ്ട് സൈനികരെ കാണാതായി. കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈസ്റ്റേൺ കമാൻഡിന് കീഴിൽ വരുന്ന കിഴക്കൻ സെക്ടറിലെ സെെനികരെയാണ് 15 ദിവസമായി കാണാതായിരിക്കുന്നത്.

മേയ് 28 മുതലാണ് ഇരുവരെയും കാണാതായതെന്നും അന്വേഷണം തുടരുകയാണെന്നും സെെനിക വൃത്തങ്ങൾ അറിയിച്ചു. 7ാം ഗർവാൾ റൈഫിളിലെ ഉത്തരാഖണ്ഡ് സ്വദേശികളായ ലാൻസ് നായിക് ഹരേന്ദ്ര നേഗി, നായിക് പ്രകാശ് സിംഗ് റാണ എന്നിവരെയാണ് കാണാതായത്.

അൻജോ ജില്ലയിൽ ഇന്ത്യ – ചൈന അതിർത്തിയിലെ തക്ക്‌ല പോസ്റ്റിൽ വിന്യസിക്കപ്പെട്ടിരുന്ന ഇരുവരും മെയ് 28 ന് വിന്യാസ പ്രദേശത്തെ നദിയിലേക്ക് തെന്നിവീണതാണ് സംശയം.

രണ്ടാമത്തെ സൈനികൻ ആദ്യത്തെയാളെ രക്ഷിക്കാൻ പോയതിനിടയിൽ നദിയിൽ അബദ്ധത്തിൽ വീണെന്ന് കരുതുന്നു. രണ്ട് സൈനികരുടെയും കുടുംബാംഗങ്ങളെ വിവരമറിയിച്ചിട്ടുണ്ട്

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ