Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

NATIONAL

തിരിച്ചടിക്കാനൊരുങ്ങി കെജ്‌രിവാള്‍ ; സര്‍ക്കാര്‍ ഉന്നതതല ഉദ്യോഗസ്ഥരുടെ കൂടികാഴ്ച തല്‍സമയം പ്രദര്‍ശിക്കും

, 3:34 pm

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയില്‍ ചീഫ് സെക്രട്ടറി ആക്രമിക്കപ്പെട്ടു എന്ന ആരോപണത്തെ തിരിച്ചടിക്കാനൊരുങ്ങി സര്‍ക്കാര്‍. സര്‍ക്കാരും  ഉന്നതതല  ഉദ്യോഗസ്ഥരും തമ്മില്‍ നടത്തുന്ന കൂടികാഴ്ചയുടെ ദൃശ്യങ്ങള്‍ തല്‍സമയം പ്രദര്‍ശിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം .ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ നീക്കം. കൂടുതല്‍ വിവാദങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ഇത് സഹായകരമാകുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ വസതിയില്‍വച്ച് എ.എ.പി എം.എല്‍.എമാര്‍ തന്നെ മര്ദ്ദിച്ചെന്ന പരാതിയുമായി ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് രംഗത്തെത്തിയത്.

എം.എല്‍.എമാരായ അജയ് ദത്തും പ്രകാശ് ജാര്‍വാലുമാണ് മര്‍ദ്ദിച്ചതെന്ന് ലഫ്റ്റനറ്റ് ഗവര്‍ണര്‍ അനില്‍ ബായ്ജാലിന് നല്‍കിയ പരാതിയില്‍ ചീഫ് സെക്രട്ടറി പറയുന്നു. തുടര്‍ന്ന് കെജ്‌രിവാളിന്റെ വസതിയില്‍ നിന്ന് സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. എന്നാല്‍ സി.സി.ടി.വി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നുവെന്നാണ് പൊലീസ് പറയുന്നത്.

Advertisement